കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അംബേദ്ക്കറെ അപമാനിച്ചു; ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദ്ദിക്ക് പാണ്ഡ്യക്കെതിരെ കേസെടുക്കാൻ ഉത്തരവ്...

രാഷ്ട്രീയ ഭീം സേന പ്രവർത്തകൻ ഡിആർ മേഘ്വാൾ നൽകിയ ഹർജിയിൽ രാജസ്ഥാനിലെ പ്രത്യേക എസ്സി,എസ്ടി കോടതിയാണ് കേസെടുക്കാൻ നിർദേശം നൽകിയത്.

Google Oneindia Malayalam News

ജോധ്പൂർ: ബിആർ അംബേദ്ക്കറെ അപമാനിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം ഹർദ്ദിക്ക് പാണ്ഡ്യക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. ബിആർ അംബേദ്ക്കറെയും പിന്നോക്ക വിഭാഗങ്ങളെയും അപമാനിച്ചുള്ള ട്വിറ്റീന്റെ പേരിലാണ് ഹർദ്ദിക്ക് പാണ്ഡ്യക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.

കൊച്ചി സ്റ്റേഡിയത്തിൽ കെസിഎ മുടക്കിയത് കോടികൾ! അതിനിടയിൽ എന്ത് ടർഫ്... പൊളിക്കും? കൊച്ചി സ്റ്റേഡിയത്തിൽ കെസിഎ മുടക്കിയത് കോടികൾ! അതിനിടയിൽ എന്ത് ടർഫ്... പൊളിക്കും?

രാഷ്ട്രീയ ഭീം സേന പ്രവർത്തകൻ ഡിആർ മേഘ്വാൾ നൽകിയ ഹർജിയിൽ രാജസ്ഥാനിലെ പ്രത്യേക എസ്സി,എസ്ടി കോടതിയാണ് കേസെടുക്കാൻ നിർദേശം നൽകിയത്. 2017 ഡിസംബർ 26നാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഹർദ്ദിക്ക് പാണ്ഡ്യ ഇന്ത്യൻ ഭരണഘടന ശിൽപ്പിയായ ബിആർ അംബേദ്ക്കറെ അപമാനിച്ചത്.

hardikpandya

'ഏത് അംബേദ്ക്കർ? ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയ ആളോ, അതോ സംവരണമെന്ന രോഗം രാജ്യത്ത് വ്യാപിപ്പിച്ച ആളോ' എന്നായിരുന്നു ഹർദ്ദിക്ക് പാണ്ഡ്യയുടെ വിവാദ ട്വീറ്റ്. പാണ്ഡ്യയുടെ ട്വീറ്റിലൂടെ അദ്ദേഹം ഇന്ത്യൻ ഭരണഘടനയെയും ബിആർ അംബേദ്ക്കറെയും അപമാനിച്ചെന്നും, ഒരു വിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നുമാണ് ആരോപണമുയർന്നത്. സംഭവം വിവാദമായതോടെ ഹാർദ്ദിക്ക് പാണ്ഡ്യ ട്വീറ്റ് പിൻവലിച്ചെങ്കിലും രാഷ്ട്രീയ ഭീം സേന പ്രവർത്തകനായ മേഘ്വാൾ കോടതിയെ സമീപിക്കുകയായിരുന്നു. അംബേദ്ക്കറെയും ഒരു ജനവിഭാഗത്തെയും അപമാനിച്ച ഹർദ്ദിക്ക് പാണ്ഡ്യ ഗുരുതരമായ കുറ്റകൃത്യമാണ് നടത്തിയെതെന്നാണ് ഡിആർ മേഘ്വാളിന്റെ ആരോപണം.

അത് ലിഗയല്ല! കുളച്ചൽ തീരത്ത് വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത... അത് ലിഗയല്ല! കുളച്ചൽ തീരത്ത് വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത...

മണവാളനെ തട്ടിക്കൊണ്ടുപോയി കൂട്ടുകാരുടെ കല്ല്യാണ റാഗിങ്! കൂട്ടക്കരച്ചിലുമായി വധുവും ബന്ധുക്കളും... മണവാളനെ തട്ടിക്കൊണ്ടുപോയി കൂട്ടുകാരുടെ കല്ല്യാണ റാഗിങ്! കൂട്ടക്കരച്ചിലുമായി വധുവും ബന്ധുക്കളും...

English summary
sc st court given direction to book fir against cricketer hardik pandya.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X