ഉദ്യോഗക്കയറ്റങ്ങളിൽ സംവരണം നിർബന്ധമില്ല; 2006ലെ വിധി സുപ്രീംകോടതി ചെറിയ ഭേദഗതിയോടെ നിലനിർത്തി!!
ദില്ലി: എസ്‌സി, എസ്‌ടിയുടെ ആകെ ജനസംഖ്യ പരിഗണിച്ച് അവർക്ക് ആവശ്യമായ സ്ഥാനക്കയറ്റം നൽകണമെന്ന കേന്ദ്രസർക്കാരിന്റെ ഹർജിയും വിധി ഏഴംഗ ബെഞ്ചിന് വിടണമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ ആവശ്യവും സുപ്രീംകോടതി തള്ളി. ജീവനക്കാരുടെ ജോലിയിലെ സ്ഥാനക്കയറ്റത്തിന് പട്ടികവിഭാഗ സംവരണം നിർബന്ധമാക്കേണ്ടതില്ലെന്ന മുൻ വിധി പുന:പരിശോധിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
സ്ഥാനക്കയറ്റത്തിലെ സംവരണം സംബന്ധിച്ച 2006ലെ അഞ്ചംഗ ബെഞ്ചിന്‍റെ ഉത്തരവ് വിശാല ബെഞ്ചിനു വിടേണ്ടതില്ലെന്നാണ് ഭരണഘടന ബെഞ്ച് വിധിച്ചിരിക്കുന്നത്. നാഗരാജ് കേസിലെ വിധി വിശാല ബെഞ്ചിന് വിടണമെന്ന കേന്ദ്രസർക്കാർ വാദം തള്ളിയാണ് സുപ്രീംകോടതിയുടെ നടപടി വന്നിരിക്കുന്നത്. 2006ല്‍ എം നാഗരാജ് കേസില്‍ പട്ടികവിഭാഗക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

അതേസമയം, സംസ്ഥാനങ്ങൾക്ക് സംവരണ നിയമം കൊണ്ടുവരാൻ ഈ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കണമെന്ന ഉത്തരവിലെ ഭാഗം ഒഴിവാക്കി. ഇത് ഒഴിക, സ്ഥാനക്കയറ്റ സംവരണത്തിനായി എം നാഗരാജൻ കേസിൽ പുറപ്പെടുവിച്ച ഉത്തരവിലെ മറ്റ് നിർദ്ദേശങ്ങൾ നിലനിർത്തി. വിവിധ സംസ്ഥാന സർക്കാരുകളും എസ്‌സി. എസ്‌എടി ക്ഷേമസംഘടനകളുമാണ് വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications