കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് അസാധുവാക്കല്‍, കേസുകള്‍ സുപ്രീംകോടതി സ്‌റ്റേചെയ്തു: കേന്ദ്രനയങ്ങളില്‍ ഇടപെടില്ല

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസുകള്‍ ഭരണ ഘടന ബഞ്ചിന് കൈമാറി. കേന്ദ്ര നയങ്ങളില്‍ ഇടപെടില്ലെന്നും കോടതി.

  • By Gowthamy
Google Oneindia Malayalam News

ദില്ലി : നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സുപ്രീംകോടതി സ്‌റ്റേ ചെയ്തു. കേസുകള്‍ സുപ്രീംകോടതി ഭരണഘടന ബഞ്ചിനു കൈമാറി.അഞ്ചംഗ ഭരണ ഘടന ബഞ്ചാണ് കേസ് പരിഗണിക്കുക.

സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട കേസുകളില്‍ ഇപ്പോള്‍ ഉത്തരവില്ലെന്നും കോടതി. ഉത്തരവിറക്കാത്തത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമായതുകൊണ്ടാണെന്നും കോടതി വ്യക്തമാക്കി. സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഗൗരവമുള്ളതാണെന്നും കോടതി പറഞ്ഞു.

supreme court

അതേസമയം സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് പുതിയ കറന്‍സി നല്‍കണണെന്നും കോടതി വ്യക്തമാക്കി. മറ്റ് ബാങ്കുകള്‍ക്ക് നല്‍കുന്ന അതേ അനുപാതത്തില്‍ സഹകരണ ബാങ്കുകള്‍ക്കും പുതിയ നോട്ടുകള്‍ ലഭ്യമാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

അസാധു നോട്ടുകളുടെ ഉപയോഗത്തിന് സമയ പരിധി നീട്ടുന്ന കാര്യം കേന്ദ്രത്തിന് തീരുമാനിക്കാമെന്നും കോടതി. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

English summary
The Supreme Court Friday in its interim order on demonetisation refused to interfere with the Centre’s decision firmly underlining that ‘these are matters of fiscal policies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X