കോലിയുടെ വധശിക്ഷക്ക് സ്റ്റേ
ദില്ലി: നിതാരി കൂട്ടക്കൊലക്കേസിലെ പ്രതി സുരേന്ദർ കോലിയുടെ വധശിക്ഷക്ക് സ്റ്റേ. സുപ്രീം കോടതിയാണ് കോലിയുടെ വധശിക്ഷ നടപ്പാക്കുന്നതിന് ഒരാഴ്ചത്തെ സ്റ്റേ അനുവദിച്ചിരിക്കുന്നത്.
ഞായറാഴ്ച കോടതി അവധിയായിരുന്നു. എന്നാല്‍ അഭിഭാഷകയായ ഇന്ദിര വഴി കോലി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ജസ്റ്റിസ് എച്ച്എല് ദത്തു സ്വന്തം വീട്ടില്‍ വച്ചാണ് പരിഗണിച്ചത്. സെപ്റ്റംബര്‍ 8 തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് വധശിക്ഷ സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദയാഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് കോലിയുടെ വധശിക്ഷ സെപ്റ്റംബര്‍ എട്ട് തിങ്കളാഴ്ച നടപ്പാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സെപ്റ്റംബര്‍ 12 ന് മീററ്റ് ജയിലില്‍ വച്ച് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ തിങ്കളാഴ്ച തന്നെ വധശിക്ഷ നടപ്പിലാക്കിയേക്കും എന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ സിബിഐ കോടതിയാണ് സുരേന്ദര്‍ കോലിക്ക് വധശിക്ഷ വിധിച്ചത്. നോയിഡക്കടുത്ത് നിതാരിയില്‍ വീട്ടുജോലിക്കാരനായിരുന്നു കോലി. ജോലിക്ക് നിന്നിരുന്ന വീട്ടില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
16 കേസുകളാണ് കോലിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്. നാല് കേസുകളില്‍ കോടതി വധശിക്ഷ തന്നെ വിധിച്ചു. ശിക്ഷ നടപ്പാക്കുന്നതിനായി കോലിയെ സെപ്റ്റംബര്‍ നാലിന് തന്നെ മീററ്റിലെ ജയിലിലേക്ക് മാറ്റിയിരുന്നു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications