കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഐ: ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തു

Google Oneindia Malayalam News

ദില്ലി: സിബിഐയ്ക്ക് നിയമ സാധുതയില്ലെന്ന ഗുവാഹത്തി ഹൈക്കോടതി വിധി സുപ്രിം കോടതി സ്‌റ്റേ ചെയ്തു. കേസിന്റെ അടിയന്തിര സ്വഭാവം പരിഗണിച്ച് ചീഫ് ജസ്റ്റീസ് പി സദാശിവത്തിന്റെ വീട്ടില്‍ വെച്ചാണ് കേസ് പരിഗണിച്ചത്.

ഹൈക്കോടതി വിധിയ്‌ക്കെതിരേ കേന്ദ്രം പരിഗണിച്ച അപ്പീല്‍ വിശദമായി പരിശോധിക്കും. പക്ഷേ, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങള്‍ തടസ്സപ്പെടുന്നതിന് കോടതി ആഗ്രഹിക്കുന്നില്ല. രാജ്യത്താകെ സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസുകളെ കുറിച്ച് ഉത്കണ്ഠയുണ്ട്.

Suprem Court

ഈ വിധിയുടെ മറപിടിച്ച് കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ പലരും ശ്രമിക്കുന്നുണ്ട്. എത്രയും വേഗം ഭരണഘടനാപരമായ ഈ പ്രതിസന്ധിയ്ക്ക് പരിഹാരം കാണേണ്ടതുണ്ട്- അറ്റോര്‍ണി ജനറല്‍ ജിഇ വാഹനാവതി അറിയിച്ചു.

സിബിഐ ഇടപ്പെട്ട 9000 കേസുകളില്‍ ഇപ്പോള്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. 1000ഓളം അന്വേഷണങ്ങളാണ് സിബിഐ ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്നത്.

1963ല്‍ ആഭ്യന്തര സെക്രട്ടറിയായിരുന്ന വി വിശ്വനാഥന്‍ ദില്ലി സ്‌പെഷ്യല്‍ പോലിസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലൂടെയാണ് സിബിഐയ്ക്ക് രൂപം നല്‍കിയത്.

English summary
The Supreme Court Saturday stayed a Gauhati High Court order holding the Central Bureau of Investigation (CBI) unconstitutional
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X