Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസിന് തിരിച്ചടി; ബിജെപി മന്ത്രിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയത് സുപ്രീം കോടതി

ദില്ലി; ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. മന്ത്രി ഭൂപേന്ദ്ര ചുദസാമയുടെ തെരഞ്ഞെടുപ്പ് ദ്ദാക്കിയ ഉത്തരവാണ് സ്റ്റേ ചെയ്തത്.മെയ് 12 ലെ ഹൈക്കോടതി ഉത്തരവിനെതിരെ ചുദസാമ സമർപ്പിച്ച അപ്പീലിൽ ജസ്റ്റിസ് എം എം ശാന്തന ഗൗദർ അധ്യക്ഷനായ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷനും ചുദാസാമയുടെ എതിരാളിയായ കോൺഗ്രസ് സ്ഥാനാർത്ഥി അശ്വിൻ റാത്തോഡിനും നോട്ടീസ് അയച്ചു.

മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവേ, എൻ‌കെ കൗൾ എന്നിവരാണ് ചുദാസാമയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായത്. കോൺഗ്രസ് സ്ഥാനാർത്ഥിക്കായ് മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് വാദിച്ചത്.ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന് വ്യക്തമാക്കി മുതിർന്ന ബിജെപി നേതാവായ ഭൂപേന്ദ്ര സിംഗ് ചുദസാമയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതായി ഹൈക്കോടതി ഉത്തരവിട്ടത്. രൂപാണി സർക്കാരിലെ നിയമ -വിദ്യാഭ്യസ മന്ത്രിയാണ് ഭൂപേന്ദ്ര സിംഗ് ചുദസാമ. ജസ്റ്റിസ് പരേഷ് ഉപാധ്യായ വിധി പ്രസ്താവിച്ചത്.

dpexfinw7woael

കോൺഗ്രസ് നേതാവ് അശ്വിൻ റാത്തോഡാണ് ചുദസാമയുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. 2017 ൽ ധോല്‍ക്ക നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ചുദസാമ വിജയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂപേന്ദ്രസിനോട് 327 വോട്ടിനാണ് അശ്വിൻ റാത്തോഡ് പരാജയപ്പെട്ടത്.അഴിമതിയിലൂടെയാണ് ചുദസാമ വിജയിച്ചതെന്ന് ആരോപിച്ചാണ് തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ റാത്തോ‍ഡ് കോടതിയെ സമീപിച്ചത്.

429 പോസ്റ്റല്‍ വോട്ടുകള്‍ റിട്ടേണിങ് ഓഫീസർ ധവൽ ജാനി നിയമവിരുദ്ധമായി നിരസിച്ചെന്നും ഇവിഎമ്മിലെ 29 വോട്ടുകൾ ഉദ്യോഗസ്ഥർ എണ്ണിയില്ലെന്നും ഹരജിയില്‍ റാത്തോഡ് ചൂണ്ടിക്കാട്ടി.പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം 1,59,946 ആണെന്നും എന്നാൽ അന്തിമ ഫലത്തിന് ശേഷം ശേഷം പുറത്തുവിട്ട കണക്കിൽ 1,59,917 വോട്ടുകള്‍ എന്നുമാണ് റിട്ടേണിങ് ഓഫീസര്‍ രേഖപ്പെടുത്തിയത്.ഇവ തമ്മില്‍ 29 വോട്ടുകളുടെ വ്യത്യാസമുണ്ടെന്നാണ് റാത്തോഡ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+