കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ മരണം; ജുഡീഷ്യൽ അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ

Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ജുഡീഷ്യൽ അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ. ജയലളിതയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ തമിഴ്നാട് സർക്കാർ നിയോഗിച്ച അറുമുഖ സ്വമി കമ്മീഷനെതിരെ അപ്പോളോ ആശുപത്രി സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 2016 ഡിസംബറിലാണ് ജയലളിതയുടെ മരണം സംഭവിക്കുന്നത്. മൂന്ന് മാസത്തെ ആശുപത്രി വാസത്തിന് ശേഷമായിരുന്നു അന്ത്യം.

ആലത്തൂരിൽ ജയം ഉറപ്പിച്ച് കോൺഗ്രസ്, രമ്യ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനമൊഴിയുന്നു!ആലത്തൂരിൽ ജയം ഉറപ്പിച്ച് കോൺഗ്രസ്, രമ്യ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനമൊഴിയുന്നു!

jayalalitha

അപ്പോളോ ആശുപത്രിയിലെ ജയലളിതയുടെ അവസാന നാളുകളെ കുറിച്ച് ദുരൂഹത ഉയർന്ന സാഹചര്യത്തിലാണ് തമിഴ്നാട് സർക്കാർ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. അന്വേഷണ കമ്മീഷന്റെ നടപടിക്രമങ്ങൾക്കെതിരെ അപ്പോളോ ആശുപത്രി നേരത്തെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല വിധി ലഭിക്കാത്ത സാഹചര്യത്തിൽ ആശുപത്രി അധികൃതർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

തമിഴ്നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ രാധാകൃഷ്ണനും അപ്പോളോ ആശുപത്രി അധികൃതരും തമ്മിൽ നടത്തിയ ഗൂഡലോചനയുടെ ഫലമായി ജയലളിതയ്ക്ക് മോശം ചികിത്സയാണ് ലഭ്യമാക്കിയതെന്നാണ് കമ്മീഷന്റെ ആരോപണം. ജയലളിതയെ ചികിത്സയ്ക്കായി വിദേശത്തേയ്ക്ക് കൊണ്ടുപോകാതിരുന്നതിനെ കുറിച്ചും സംശയങ്ങൾ ഉയർന്നിരുന്നു. അതേ സമയം അധികാരത്തിലെത്തിയാൽ ജയലളിതയുടെ മരണം കാരണം സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്തുമെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Supreme Court stays probe into Jayalalitha's death in apollo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X