കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ക്ക് അനുമതി..... നിബന്ധനകളോടെ പ്രവര്‍ത്തിക്കാമെന്ന് സുപ്രീം കോടതി!

Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി തള്ളി. ഡാന്‍സ് ബാറുകള്‍ക്ക് നിബന്ധനകളോടെ പ്രവര്‍ത്തിക്കാമെന്ന് കോടതി വ്യക്തമാക്കി. അതേസമയം ചില നിബന്ധനകള്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ചില നിബന്ധനകളാവാം, പക്ഷേ പൂര്‍ണമായും നിരോധിക്കാനാവില്ലെന്ന് കോടതി കണ്ടെത്തി. മതപരമായ സ്ഥാപനങ്ങളുടെ ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ ഡാന്‍സ് ബാറുകള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് കോടതി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ ചട്ടം ബാധകമാണ്. അതേസമയം ബാറുകളില്‍ നൃത്തം ചെയ്യുന്നവര്‍ക്ക് ടിപ്പ് നല്‍കാനുള്ള അനുമതി കോടതി അനുവദിച്ചു. എന്നാല്‍ നോട്ടുകള്‍ സ്ത്രീക്ക് മേല്‍ വലിച്ചെറിയുന്ന രീതി വേണ്ടെന്നും കോടതി നിര്‍ദേശിച്ചു.

1

സര്‍ക്കാരിന്റെ ഡാന്‍സ് ബാര്‍ നിയമത്തെ കോടതി തള്ളി കളഞ്ഞു. ബാറുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് കോടതി കണ്ടെത്തി. അതേസമയം പ്രവര്‍ത്തി സമയം വൈകിട്ട് ആറുമുതല്‍ രാത്രി 11.30 വരെ എന്ന നിയമം കോടതി നിലനിര്‍ത്തി. 2005 മുതല്‍ പുതിയ ഡാന്‍സ് ബാറുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. അത്ത നല്ല നടപടിയല്ല. നിബന്ധനകളാണ് വേണ്ടത്. അല്ലാതെ പൂര്‍ണ നിരോധനമല്ല. സര്‍ക്കാര്‍ അനാവശ്യമായി ബാറുകള്‍ നിരോധിക്കുകയാണെന്നും പ്രവര്‍ത്തന സ്വാത്രന്ത്ര്യം വേണമെന്നുമാണ് ബാറുടമകള്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.

സാമ്പത്തിക സംവരണത്തിന് പിന്നാലെ മോദിയുടെ വക വീണ്ടും വമ്പൻ പ്രഖ്യാപനം; സർക്കാർ ജോലിയിൽ കൂട്ടനിയമനംസാമ്പത്തിക സംവരണത്തിന് പിന്നാലെ മോദിയുടെ വക വീണ്ടും വമ്പൻ പ്രഖ്യാപനം; സർക്കാർ ജോലിയിൽ കൂട്ടനിയമനം

കോണ്‍ഗ്രസിന്റെ സേവ് കര്‍ണാടകയ്ക്ക് മുന്നില്‍ തണ്ടൊടിഞ്ഞ് ഓപ്പറേഷന്‍ താമര; കെസി-ഡികെ നീക്കം വിജയംകോണ്‍ഗ്രസിന്റെ സേവ് കര്‍ണാടകയ്ക്ക് മുന്നില്‍ തണ്ടൊടിഞ്ഞ് ഓപ്പറേഷന്‍ താമര; കെസി-ഡികെ നീക്കം വിജയം

English summary
sc strikes down maharashtra dance bars stringent rules
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X