ഐടി ആക്ടിന്റെ പേരില്‍ ഭരണകൂടഭീകരത വേണ്ട... 66 എ റദ്ദാക്കി
ദില്ലി: ഏറെ വിവാദമായ ഐടി ആക്ടിലെ 66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. കേരള പോലീസ് നിയമത്തിലെ 118 ഡിയും സുപ്രീം കോടതി റദ്ദാക്കിയിട്ടുണ്ട്.
ഐടി ആക്ടിലെ 66 എ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതി നിരീക്ഷിച്ചത്. ഇന്റര്‍നെറ്റില്‍ അപകീര്‍ത്തികരമായ അഭിപ്രായ പ്രകടനം നടത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ ഐടി ആക്ടിലെ 66 എ വകുപ്പാണ് വ്യവസ്ഥ ചെയ്തിരുന്നത്.

അഭിപ്രായ സ്വാതന്ത്യത്തെ ഹനിക്കുന്നതാണ് ഈ വകുപ്പെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ജസ്റ്റിസ് ചെലമേശ്വര്‍ അംഗമായ സുപ്രീം കോടതി ബഞ്ച് ആണ് വിധി പറഞ്ഞത്.
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ശക്തമാ നിയമം വേണം എന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ കോടതി ഇക്കാര്യം മുഖവിലക്കെടുത്തില്ല. പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഈ നിയമം എന്തുകൊണ്ട് ഇത്രനാളും കോടതിക്ക് മുന്നില്‍ എത്തിയില്ലെന്നും സുപ്രീം കോടതി അത്ഭുതപ്പെട്ടു.
ഐടി ആക്ടിലെ 66 എ വകുപ്പിന് സമാനമാണ് കേരള പോലീസ് നിയമത്തിലെ 118 ഡി വകുപ്പെന്നും കോടതി വിലയിരുത്തു. തുടര്‍ന്നാണ് 118 ഡിയും റദ്ദാക്കിയത്.
ശിവസേന നേതാവ് ബാല്‍ താക്കറെ മരിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നടത്തിയ ഹര്‍ത്താലിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ച രണ്ട് പെണ്‍കുട്ടികളെ പോലീസ് ഈ നിയമ ഉപയോഗിച്ച് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തില്‍ ഒരു പറ്റം നിയമവിദ്യാര്‍ത്ഥികള്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications