കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐടി ആക്ടിന്റെ പേരില്‍ ഭരണകൂടഭീകരത വേണ്ട... 66 എ റദ്ദാക്കി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഏറെ വിവാദമായ ഐടി ആക്ടിലെ 66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. കേരള പോലീസ് നിയമത്തിലെ 118 ഡിയും സുപ്രീം കോടതി റദ്ദാക്കിയിട്ടുണ്ട്.

ഐടി ആക്ടിലെ 66 എ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതി നിരീക്ഷിച്ചത്. ഇന്റര്‍നെറ്റില്‍ അപകീര്‍ത്തികരമായ അഭിപ്രായ പ്രകടനം നടത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ ഐടി ആക്ടിലെ 66 എ വകുപ്പാണ് വ്യവസ്ഥ ചെയ്തിരുന്നത്.

Supreme Court

അഭിപ്രായ സ്വാതന്ത്യത്തെ ഹനിക്കുന്നതാണ് ഈ വകുപ്പെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ജസ്റ്റിസ് ചെലമേശ്വര്‍ അംഗമായ സുപ്രീം കോടതി ബഞ്ച് ആണ് വിധി പറഞ്ഞത്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ശക്തമാ നിയമം വേണം എന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ കോടതി ഇക്കാര്യം മുഖവിലക്കെടുത്തില്ല. പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഈ നിയമം എന്തുകൊണ്ട് ഇത്രനാളും കോടതിക്ക് മുന്നില്‍ എത്തിയില്ലെന്നും സുപ്രീം കോടതി അത്ഭുതപ്പെട്ടു.

ഐടി ആക്ടിലെ 66 എ വകുപ്പിന് സമാനമാണ് കേരള പോലീസ് നിയമത്തിലെ 118 ഡി വകുപ്പെന്നും കോടതി വിലയിരുത്തു. തുടര്‍ന്നാണ് 118 ഡിയും റദ്ദാക്കിയത്.

ശിവസേന നേതാവ് ബാല്‍ താക്കറെ മരിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നടത്തിയ ഹര്‍ത്താലിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ച രണ്ട് പെണ്‍കുട്ടികളെ പോലീസ് ഈ നിയമ ഉപയോഗിച്ച് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തില്‍ ഒരു പറ്റം നിയമവിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്.

English summary
Supreme Court strikes down Section 66A of IT Act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X