കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളെ പ്രതിഷേധങ്ങളില്‍ പങ്കെടുപ്പിക്കുന്നത് അവസാനിപ്പിക്കണം: കത്ത് സുപ്രീം കോടതിയില്‍

കുട്ടികളെ പ്രതിഷേധങ്ങളില്‍ പങ്കെടുപ്പിക്കുന്നത് അവസാനിപ്പിക്കണം: കത്ത് സുപ്രീം കോടതിയില്‍

Google Oneindia Malayalam News

ദില്ലി: കുട്ടികളെ പ്രതിഷേധങ്ങളില്‍ പങ്കെടുപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത്. ഇതോടെയാണ് സമരങ്ങളിലും പ്രതിഷേധങ്ങളിലും കുട്ടികളുടേയും നവജാത ശിശുക്കളെയും പങ്കെടുപ്പിക്കുന്ന വിഷയം കോടതി പരിഗണിക്കുന്നത്. ഷഹീന്‍ബാഗില്‍ പൗരത്വ നിയമഭേദഗതി വിരുദ്ധ സമരത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തിന് പിന്നാലെയാണ് വിഷയത്തില്‍ സുപ്രീം കോടതി ഇടപെടല്‍. ജനുവരി 30നാണ് ഷഹീന്‍ബാഗ് പ്രതിഷേധത്തിനിടെ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിക്കുന്നത്. സംഭവത്തില്‍ കോടതിയുടെ ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് 12 കാരനായ സെന്‍ ഗുന്‍റത്തന്‍ സദാവര്‍ക്കെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിട്ടുള്ളത്. ഇതോടെ വിഷയം ചീഫ് ജസ്റ്റിസ് എസ്എ ബോഡ്ബെ അധ്യക്ഷനായ ബെഞ്ച് ഫെബ്രുവരി പത്തിന് ഈ വിഷയം പരിഗണിക്കും.

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചു; ദില്ലിയില്‍ പോലീസ് ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകന്‍ വെടിവെച്ച് കൊന്നുവിവാഹ അഭ്യര്‍ത്ഥന നിരസിച്ചു; ദില്ലിയില്‍ പോലീസ് ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകന്‍ വെടിവെച്ച് കൊന്നു

രാഷ്ട്രപതിയില്‍ നിന്ന് ധീരതയ്ക്കുള്ള പുരസ്കാരം നേടിയ വിദ്യാര്‍ത്ഥിയാണ് സുപ്രീം കോടതി വിഷത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുള്ളത്. മുംബൈയിലെ ക്രിസ്റ്റല്‍ ടവറില്‍ തീപിടുത്തമുണ്ടായപ്പോള്‍ രക്ഷിതാക്കള്‍ ഉള്‍പ്പെടെ 17 പേരുടെ ജീവന്‍ രക്ഷിച്ചതിനാണ് രാജ്യം ധീരതയ്ക്കുള്ള പുരസ്കാരം നല്‍കി ആദരിച്ചത്.

1579674781-158

നവജാത ശിശുക്കള്‍ക്ക് അതീവ ശ്രദ്ധയും പരിചരണവും വേണമെന്ന വസ്തുത അവഗണിച്ചുകൊണ്ടാണ് ഷഹീന്‍ബാഗില്‍ സ്ത്രീകളും കുട്ടികളും നവജാശിശുക്കളും മുതിര്‍ന്ന പൗരന്മാരും അണിനിരന്നിട്ടുള്ളത്. ഇവിടത്തെ സാഹചര്യങ്ങള്‍ അനുകൂലമല്ലെന്നും കുട്ടികള്‍ക്ക് അവരുടെ ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിക്കാന്‍ കഴിയില്ലെന്നും വിദ്യാ‍ര്‍ത്ഥി കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തില്‍ കുട്ടികളെ പ്രതിഷേധം നടക്കുന്ന സ്ഥലങ്ങളിലെത്തിക്കുന്നത് കുട്ടികളുടെ അവകാശ ലംഘനവും നീതി നിഷേധവുമാണെന്നും കത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഷഹീന്‍ബാഗ് പ്രതിഷേധത്തിന്റെ സംഘാടകരും കുഞ്ഞിന്റെ രക്ഷിതാക്കളുമായ ആരിഫ് മുഹമ്മജും നസിയ ആരിഫ് മുഹമ്മദും കുഞ്ഞിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കുഞ്ഞ് ആശുപത്രിയിലെത്തുമ്പോഴേക്കും മരിച്ചിരുന്നു. എന്നാല്‍ മരണകാരണം എന്തെന്ന് മരണസര്‍ട്ടിഫിക്കറ്റില്‍ പരാമര്‍ശിച്ചിരുന്നില്ലെന്നും കത്തില്‍ പറയുന്നു. പാക്സിതാന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന പൗരത്വ നിയമത്തിനെതിരെ ഡിസബര്‍ 15 ന് ശേഷമാണ് പ്രതിഷേധം ആരംഭിക്കുന്നത്.

English summary
SC take suo moto cognizance of letter seeks to stop children in protests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X