പ്രവാസികള്‍ക്ക് ഇ-വോട്ട് , പ്രോക്സി വോട്ട് അനുവദിയ്ക്കാമെന്ന് കേന്ദ്രം
ദില്ലി: വോട്ട് രേഖപ്പെടുത്താനുള്ള പ്രവാസിയുടെ കാത്തിരിപ്പിന് വിരാമമാകുന്നു. പ്രവാസികള്‍ക്ക് ഇ-വോട്ടോ, പ്രോക്‌സി വോട്ടോ അനുവദിയ്ക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംക കോടതിയെ അറിയിച്ചു. ഇതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് എട്ട് ആഴ്ചത്തെ സമയം കോടതി സര്‍ക്കാരിന് നല്‍കി. പ്രവാസി ഭാരത് ചെയര്‍മാന്‍ നഗേന്ദര്‍ ചിന്താം സമര്‍പ്പിച്ച ഹര്‍ജി പരിഗണിയ്ക്കവെയാണ് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബെഞ്ച് എട്ട് ആഴ്ചയ്ക്കുള്ളില്‍ വോട്ട് ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന പറഞ്ഞത്.
ഏറെ നാളായി പ്രവാസികള്‍ ഉന്നയിക്കുന്ന ആവശ്യമാണ് സാക്ഷാത്കരിയ്ക്കാന്‍ പോകുന്നത്. ഇ ബാലറ്റ് വഴിയോ- പകരക്കാരന്‍ വഴിയോ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. ഇതിനായുള്‌ല നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് എട്ടാഴ്ചത്തെ സമയം സുപ്രീം കോടതി സര്‍ക്കാരിന് അനുവദിച്ചത്.

ഇ-വോട്ടോ, പ്രോക്‌സ് വോട്ടോ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തെ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിയ്ക്കുകയായിരുന്നു. കൂടുതല്‍ മന്ത്രലയങ്ങളുമായി ഇക്കാര്യത്തെ പറ്റി ആലോചിയ്ക്കാനുള്ളതിനാലാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമയം ആവശ്യപ്പെട്ടത്. പ്രവാസി വോട്ട് സംബന്ധിച്ച തീരുമാനം അധികം വൈകരുതെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ നിയമഭേദഗതി കൊണ്ട് വരികയോ വിഞ്ജാപനം ഇറക്കുകയോ ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും കോടതി പറഞ്ഞു.












Click it and Unblock the Notifications