കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരത്തിന് ജാമ്യം നല്‍കുമോ? ഒരേ ഫയല്‍ എത്ര തവണ കാണിക്കും നിങ്ങള്‍... കോടതി തീരുമാനം ഇന്ന്

Google Oneindia Malayalam News

ദില്ലി: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി കാലാവധി ഇന്ന് തീരും. അന്വേഷണ സംഘം ചിദംബരത്തെ സുപ്രീംകോടതിയില്‍ ഹാജരാക്കും. വിചാരണ കോടതി സിബിഐ കസ്റ്റഡിയില്‍ വിട്ടുകൊടുത്ത നടപടി ചോദ്യം ചെയ്ത് ചിദംബരം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

P

തനിക്കെതിരെ സിബിഐ ഹാജരാക്കുന്നത് ഒരു ഫയല്‍ മാത്രമാണ്. ഈ ഫയല്‍ തന്നെയാണ് ഓരോ തവണയും കോടതിയില്‍ ഹാജരാക്കുന്നത്. ഒരു ഫയല്‍ നിങ്ങള്‍ എത്ര തവണ കാണിച്ചുകൊണ്ടിരിക്കുമെന്നാണ് വെള്ളിയാഴ്ച ചിദംബരം ദില്ലി കോടതിയില്‍ ചോദിച്ചത്. എന്നാല്‍ അന്ന് കസ്റ്റഡി കാലാവധി സപ്തംബര്‍ രണ്ടുവരെ നീട്ടി നല്‍കുകയാണ് സിബിഐ ജഡ്ജ് അജയ് കുമാര്‍ ചെയ്തത്.

മലപ്പുറത്തെ 'യുവ കോടീശ്വരന്റെ' കൊലപാതകം; ആസ്തി വിവരങ്ങള്‍ പുറത്ത്! മാനേജര്‍ മിന്റു തട്ടിയത് കോടികള്‍മലപ്പുറത്തെ 'യുവ കോടീശ്വരന്റെ' കൊലപാതകം; ആസ്തി വിവരങ്ങള്‍ പുറത്ത്! മാനേജര്‍ മിന്റു തട്ടിയത് കോടികള്‍

ആഗസ്റ്റ് 21നാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 13 ദിവസമായി സിബിഐയുടെ കസ്റ്റഡിയിലാണ് അദ്ദേഹം. മൂന്ന് തവണയാണ് കസ്റ്റഡി കാലാവധി കോടതി നീട്ടിക്കൊടുത്തത്. എന്തുകൊണ്ട് സിബിഐ ആദ്യംതന്നെ 15 ദിവസം കസ്റ്റഡി കാലാവധി ചോദിച്ചില്ല എന്ന് ചിദംബരം കോടതിയില്‍ ഉന്നയിച്ചിരുന്നു.

ആദ്യം അഞ്ചുദിവസം കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. വീണ്ടും അഞ്ച് ദിവസം ആവശ്യപ്പെട്ടു. പിന്നീട് കോടതി മൂന്ന് ദിവസം കൂടി നീട്ടി നല്‍കി. ഇന്ന് ഇനിയും കസ്റ്റഡി കാലാവധി നീട്ടാനുള്ള സാധ്യത കുറവാണ്. സിബിഐ വ്യക്തമായ തെളിവുകള്‍ ഹാജരാക്കിയാല്‍ മാത്രമേ ജാമ്യം നിഷേധിക്കുകയുള്ളൂവെന്ന് നിയമവിദഗ്ധര്‍ പറയുന്നു. അഴിമതി കേസില്‍ അറസ്റ്റിലാകുന്നവരെ 15 ദിവസം കസ്റ്റഡിയില്‍ വെക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്.

English summary
SC to hear Chidambaram's plea against remand today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X