കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം കലാപം നിര്‍ത്തൂ; ക്യാമ്പസിലെ പോലീസ് അതിക്രമത്തില്‍ നാളെ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി

Google Oneindia Malayalam News

ദില്ലി: ദില്ലിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെയും ഉത്തര്‍ പ്രദേശിലെ അലിഗഡ് സര്‍വകലാശാലയിലെയും വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് നടത്തിയ അതിക്രമം സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. പൗരത്വ നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ക്രൂരമായി പോലീസ് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.

Supre

അന്വേഷണം വേണമെന്നും കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിര ജയ്‌സിങ്, കോളിന്‍ ഗോണ്‍സാല്‍വസ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.

വിദ്യാര്‍ഥികളെ ക്യാംപസുകളില്‍ കയറി പോലീസ് ആക്രമിച്ചിരിക്കുകയാണ്. വിഷയത്തില്‍ കോടതി ഇടപെടണം. വിരമിച്ച ജഡ്ജുമാരെ രണ്ട് സര്‍വകലാശാലകളിലേക്കും അയക്കണം. സംഭവത്തിന്റെ വസ്തുതകള്‍ അന്വേഷിക്കണമെന്നും ഇന്ദിര ജയ്‌സിങും കോളിന്‍ ഗോണ്‍സാല്‍വസും ആവശ്യപ്പെട്ടു.

Recommended Video

cmsvideo
Jamia students restarted their protest against CAB | Oneindia Malayalam

കലാപം അവസാനിപ്പിക്കണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞു. എങ്ങനെയാണ് കലാപങ്ങള്‍ ആളിപ്പടര്‍ന്നത് എന്ന് നമുക്കറിയാം. ഈ സാഹചര്യത്തില്‍ ഒരു തീരുമാനവും എടുക്കാന്‍ സാധ്യമല്ല. ആദ്യം കലാപ അന്തരീക്ഷം അവസാനിപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്തുകൊണ്ടാണ് സ്വത്തുക്കള്‍ നശിപ്പിക്കപ്പെട്ടത്, ബസുകള്‍ കത്തിച്ചത്. സമാധാനപരമായ അന്തരീക്ഷത്തില്‍ മാത്രമാണ് തീരുമാനങ്ങള്‍ എടുക്കുക. ആരാണ് കലാപം തുടങ്ങിയത്. അവര്‍ ആദ്യം അതില്‍ നിന്ന് പിന്തിരിയണമെന്നും ചഫ് ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു.

English summary
SC to Hear Petition Against Police Action in Jamia Tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X