കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഫേൽ ഇടപാട്; പുന:പരിശോധനാ ഹർജികൾ ഇന്ന് തുറന്ന കോടതിയിൽ , കേന്ദ്രത്തിനും പ്രതിപക്ഷത്തിനും നിർണായകം

Google Oneindia Malayalam News

ദില്ലി: റഫേൽ ഇടപാട് ശരിവെച്ച സുപ്രീം കോടതി വിധി പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിൽ ഇന്ന് തുറന്ന കോടതിയിൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ്, എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുക.

കഴിഞ്ഞ ഡിസംബർ 14ന് റഫാൽ ഇടപാടിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപര്യ ഹർജികൾ സുപ്രീം കോടതി തള്ളിയിരുന്നു. വിമാനം വാങ്ങാനുള്ള തീരുമാനമെടുത്തതിന്റെ നടപടി ക്രമങ്ങളിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ കോടതി നിരീക്ഷണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി തള്ളുകയായിരുന്നു.

sc

എന്നാൽ ഉദ്യോഗസ്ഥർ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും വിധിക്ക് ശേഷം പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായ സാഹചര്യത്തിൽ കോടതി ഉത്തരവിൽ പുന: വേണമെന്നാവശ്യപ്പെട്ട് മുൻ കേന്ദ്ര ധനവകുപ്പ് മന്ത്രി യശ്വന്ത് സിൻഹ, അരുൺ ഷൂരി, പ്രശാന്ത് ഭൂഷൺ , എഎപി എംപി സ‍ഞ്ജയ് സിംഗ് എന്നിവരാണ് പുന പരിശോധനാ ഹർജികൾ സമർപ്പിച്ചിരിക്കുന്നത്.

പൊതുതിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ റഫേൽ പുന: പരിശോധനാ ഹർജികളിലെ വിധി കേന്ദ്ര സർക്കാരിനും പ്രതിപക്ഷത്തിനും ഒരു പോലെ നിർണായകമാണ്.

കമൽഹാസൻ ബ്രാഹ്മണനാണ്; ഒരിക്കലും രാഷ്ട്രീയത്തിൽ വിജയിക്കില്ലെന്ന് സഹോദരൻ ചാരുഹാസൻ‌കമൽഹാസൻ ബ്രാഹ്മണനാണ്; ഒരിക്കലും രാഷ്ട്രീയത്തിൽ വിജയിക്കില്ലെന്ന് സഹോദരൻ ചാരുഹാസൻ‌

English summary
sc to hear review petitions on rafale case in open court today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X