Get Updates
Get notified of breaking news, exclusive insights, and must-see stories!

അറസ്റ്റ് തടയണമെന്ന ചിദംബരത്തിന്റെ ഹര്‍ജി; സുപ്രീംകോടതി തീരുമാനം സപ്തംബര്‍ അഞ്ചിന്

ദില്ലി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ തന്നെ അറസ്റ്റ് ചെയ്യുന്നത് തടയണമെന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ ഹര്‍ജിയില്‍ തീരുമാനം സപ്തംബര്‍ അഞ്ചിന്. എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റിന്റെ അറസറ്റ് തടയണമെന്ന ഹര്‍ജിയിലാണ് അടുത്ത അഞ്ചിന് സുപ്രീംകോടതി വിധി പറയുക. അതുവരെ ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

Chidam

നിലവില്‍ ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ സിബിഐയുടെ കസ്റ്റഡിയിലാണ് ചിദംബരം. ഇഡിയും ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ഇത് തടയണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. സിബിഐക്ക് ഇതുവരെ ചിദംബരത്തിനെതിരെ തെളിവ് ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്നു ചിദംബരത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ബോധിപ്പിച്ചു. ചിദംബരത്തിന് ബിനാമി പേരില്‍ സ്വത്തുണ്ടെന്ന് കാണിക്കാന്‍ ഇഡിക്ക് ധൈര്യമുണ്ടോ എന്ന് സിബല്‍ വെല്ലുവിളിച്ചു. ചിദംബരത്തിനെതിരെ തീവ്രവാദ കേസുകളോ മയക്കുമരുന്ന് കേസുകളോ നിലവിലില്ലെന്നും സിബല്‍ ചൂണ്ടിക്കാട്ടി. സിബിഐയുടെ കസ്റ്റഡിയില്‍ വിട്ടുകൊടുത്ത ദില്ലി പ്രത്യേക കോടതിയുടെ തീരുമാനത്തിനെതിരെയും ചിദംബരം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഈ ഹര്‍ജിയില്‍ തിങ്കളാഴ്ച വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

അതേസമയം, ചിദംബരത്തെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് ഇന്ദ്രാണി മുഖര്‍ജി പറഞ്ഞു. ഐഎന്‍എക്‌സ് മീഡിയ കേസില്‍ മാപ്പ് സാക്ഷിയായ വ്യക്തിയാണ് ഇവര്‍. ചിദംബരത്തിനെതിരെ മൊഴി കൊടുത്തിരുന്നു ഇന്ദ്രാണി മുഖര്‍ജി. ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള ഏക കാരണവും ഇന്ദ്രാണിയുടെ മൊഴിയാണ്. ചിദംബരത്തെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്നും തുടര്‍നടപടികള്‍ താന്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇന്ദ്രാണി മുഖര്‍ജി പറഞ്ഞു.

മകള്‍ ഷീന ബോറയെ കൊന്ന കേസില്‍ വിചാരണ നേരിടുകയാണ് ഇന്ദ്രാണി മുഖര്‍ജി. കാര്‍ത്തി ചിദംബരത്തിന്റെ ജാമ്യം റദ്ദാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ദ്രാണി പറഞ്ഞു. ചിദംബരത്തെ അറസ്റ്റ് ചെയ്ത ശേഷം ആദ്യമായിട്ടാണ് ഇന്ദ്രാണിയുടെ പ്രതികരണം വരുന്നത്. ഷീന ബോറ കേസില്‍ വിചാരണയുടെ ഭാഗമായി മുംബൈ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അഴിമതി കേസിലെ അറസ്റ്റിനെ കുറിച്ച് ഇന്ദ്രാണി പ്രതികരിച്ചത്.

Recommended Video

cmsvideo
    ചിദംബരത്തിന്റെ അറസ്റ്റ് അമിത് ഷായുടെ പ്രതികാരമോ? | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+