കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാഖ് നിയമം സുപ്രീംകോടതി പുനഃപരിശോധിക്കും; കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയച്ചു

Google Oneindia Malayalam News

ദില്ലി: മുത്തലാഖ് നിയമം സുപ്രീംകോടതി പുനഃപരിശോധിക്കും. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. മതാചാരം അസാധുവാക്കിയതിന് ശേഷവും തുടര്‍ന്നാല്‍ എന്ത് ചെയ്യുമെന്നും കോടതി ചോദിച്ചു. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ ഇടപെടല്‍.

മഹാരാഷ്ട്ര പിടിക്കാന്‍ കോണ്‍ഗ്രസിന് 'മിഷന്‍ 144+'; ജോതിരാധിത്യ സിന്ധ്യ തലവന്‍മഹാരാഷ്ട്ര പിടിക്കാന്‍ കോണ്‍ഗ്രസിന് 'മിഷന്‍ 144+'; ജോതിരാധിത്യ സിന്ധ്യ തലവന്‍

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മുത്തലാഖ് ബില് ഭരണ ഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മുസ്ലിംസംഘടനകളാണ് സുപ്രീംകോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചത്. മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രിം കോടതി വിധിച്ചിരുന്നു. അതിനാൽ പ്രത്യേക നിയമം ആവശ്യമില്ലെന്നാണ് ഹർജിക്കാര്‍ പ്രധാനമായും വാദിക്കുന്നത്.

supreme-court

ജസ്റ്റിസുമാരായ എൻവി രമണ, അജയ് രസ്‌തോഗി എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഓഗസ്റ്റ് ഒന്നിനാണ് മുത്തലാഖ് ബിൽ പ്രാബല്യത്തിൽ വരുന്നത്. മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ മോചനം നേടുന്നത് ക്രിമിനൽ കുറ്റമാക്കുന്നതാണ് ബിൽ. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്ന് വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.

ദില്ലിയില്‍ ബിജെപിക്ക് ഭരണം ലഭിക്കാന്‍ സാധ്യതയില്ലെന്ന് ആര്‍എസ്എസിന് ഭയം; വില്ലന്‍ മനോജ് തിവാരിദില്ലിയില്‍ ബിജെപിക്ക് ഭരണം ലഭിക്കാന്‍ സാധ്യതയില്ലെന്ന് ആര്‍എസ്എസിന് ഭയം; വില്ലന്‍ മനോജ് തിവാരി

English summary
Sc to review triplle talaq law; sent notice to government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X