കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരികള്‍ക്കെതിരായ അതിക്രമം തടയണം, കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സുപ്രീം കോടതി!!

Google Oneindia Malayalam News

Recommended Video

cmsvideo
കശ്മീരികള്‍ക്കെതിരായ അതിക്രമം തടയണമെന്ന് സുപ്രീം കോടതി | Oneindia Malayalam

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരികള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അതിക്രമങ്ങളില്‍ നടപടി വേണമെന്ന് സുപ്രീം കോടതി. എത്രയും പെട്ടെന്ന് അതിക്രമം തടയുകയും, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കേന്ദ്ര ഭരണപ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും ഡിജിപിമാര്‍ക്കും നിര്‍ദേശം നല്‍കി. 11 സംസ്ഥാനങ്ങള്‍ക്കും ഇതേ നിര്‍ദേശം സുപ്രീം കോടതി നല്‍കിയിട്ടുണ്ട്. രാജ്യത്ത് കശ്മീരികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ ബഹിഷ്‌കരണ വാദങ്ങളും അക്രമങ്ങളും വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് കോടതി നിരീക്ഷിച്ചു. കേന്ദ്ര സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസയച്ചിട്ടുണ്ട്.

1

നോഡല്‍ ഓഫീസര്‍മാരുടെ നിയമനത്തിന് കേന്ദ്രം പരമാവധി പ്രചാരണം നല്‍കണം. ഇതിലൂടെ അക്രമങ്ങള്‍, മറ്റ് പ്രതിസന്ധികള്‍ എന്നിവ ഇവര്‍ക്ക് കൃത്യമായി അറിയാനാവും. ഇതിലൂടെ പെട്ടെന്ന് നടപടിയെടുക്കാനാവുമെന്നും കോടതി നിരീക്ഷിച്ചു. അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ അക്രമങ്ങല്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. നേരത്തെ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ കശ്മീരികള്‍ക്കെതിരെ ആക്രമണം നടക്കുന്നില്ലെന്ന് പറഞ്ഞിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ വിവരങ്ങള്‍ അന്വേഷിച്ചിരുന്നുവെന്നും, അത്തരം വാദങ്ങള്‍ യാഥാര്‍ത്ഥ്യമല്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

അഭിഭാഷകനായ താരിഖ് അദീബാണ് അക്രമങ്ങള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ അക്രമികള്‍ വിദ്വേഷ പ്രസംഗം നടത്തുകയും മുസ്ലീങ്ങളെയും കശ്മീരികളെയും തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും ചെയ്തതായി താരിഖ് അദീബ് ഹര്‍ജിയില്‍ പറയുന്നു. അതേസമയം ഉത്തരാഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ അക്രമങ്ങള്‍ കാരണം കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നിര്‍ത്തി പോകേണ്ട അവസ്ഥയിലാണ്. നേരത്തെ സോഷ്യല്‍ മീഡിയ ഇവര്‍ക്ക് സഹായം വാഗ്ദാനം ചെയ്തിരുന്നു.

തമിഴ്നാട്ടിൽ വിജയം കോൺഗ്രസിനോ ബിജെപിക്കോ? നിർണായകമാകുന്നത് ചെറു കക്ഷികൾ, കണക്കുകൾ ഇങ്ങനെതമിഴ്നാട്ടിൽ വിജയം കോൺഗ്രസിനോ ബിജെപിക്കോ? നിർണായകമാകുന്നത് ചെറു കക്ഷികൾ, കണക്കുകൾ ഇങ്ങനെ

ബോസ് ഓഫ് കാമസൂത്ര.... തെലുങ്കിലെ ഒന്നാം നിര സംവിധായകനെതിരെ ശ്രീറെഡ്ഡി!!ബോസ് ഓഫ് കാമസൂത്ര.... തെലുങ്കിലെ ഒന്നാം നിര സംവിധായകനെതിരെ ശ്രീറെഡ്ഡി!!

English summary
sc to tells states act against kasmiri assault
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X