കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസം പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം: ജീവന് ഭീഷണിയെന്ന് റിപ്പോ‍ര്‍ട്ട്

Google Oneindia Malayalam News

ദില്ലി: ദേശീയ പൗരത്വ രജിസ്റ്റര്‍ അസം കോര്‍ഡിനേറ്ററെ മധ്യപ്രദേശിലേക്ക് സ്ഥലംമാറ്റി. പ്രതീക് ഹജേലയെയാണ് സുപ്രീം കോടതി സ്ഥലംമാറ്റാന്‍ നിര്‍ദേശിച്ചത്. എന്നാവല്‍ ഇതിനുള്ള കാരണം കോടതി വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ജീവന് ഭീഷണിയുള്ളതിനാലാണ് നീക്കമെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഴ് ദിവത്തിനകം സ്ഥലംമാറ്റുന്നതിനുള്ള ഉത്തരവ് നല്‍കാനാണ് സുപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. എന്നാല്‍ കാരണം വെളിപ്പെടുത്താതെ സ്ഥലംമാറ്റാന്‍ ഉത്തരവിട്ട സംഭവത്തെക്കുറിച്ച് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ മറുപടി നല്‍കാന്‍ ചീഫ് ജസ്റ്റിസ് വിസമ്മതിക്കുകകായിരുന്നു.

യുപി കസ്റ്റഡി കൊല: 3 പോലീസുകാര്‍ക്കെതിരെ കേസ്, പക്ഷേ അറസ്റ്റില്ല, നടന്നത് കൊടും ക്രൂരതയുപി കസ്റ്റഡി കൊല: 3 പോലീസുകാര്‍ക്കെതിരെ കേസ്, പക്ഷേ അറസ്റ്റില്ല, നടന്നത് കൊടും ക്രൂരത

1995 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഹലേജയാണ് അസം പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന് നേതൃത്വം വഹിച്ചത്. ആഗസ്റ്റ് 31 ന് പ്രസിദ്ധീകരിച്ച അസം പൗരത്വ രജിസ്റ്ററില്‍ നിന്ന് 19 ലക്ഷം പേരാണ് ഒഴിവാക്കപ്പെട്ടത്. അസമില്‍ നിന്ന് സ്ഥലംമാറ്റം ആവശ്യപ്പെട്ട് മധ്യപ്രദേശ് സ്വദേശിയായ ഹലേജ സുപ്രീം കോടതിയില്‍ രഹസ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വിവാദമായ അസം പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെയുള്ള സംഭവ വികാസങ്ങള്‍ തന്നെയാണ് സ്ഥലംമാറ്റത്തിന് പിന്നിലെന്നാണ് സൂചന.

assamncr-1566898388-15

അസം പൗരത്വ രജിസ്റ്ററില്‍ ക്രമക്കേടുകള്‍ സംഭവിച്ചെന്ന് ചൂണ്ടിക്കാണിച്ച് ഒരു മാസത്തിനിടെ രണ്ട് തവണയാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. കൃത്യമായ രേഖകള്‍ ഉണ്ടായിരുന്നിട്ടും ഹലേജ അസമിലെ ഗോരിയ, മോരിയ എന്നീ വിഭാഗങ്ങളുള്‍പ്പെടെയുള്ളവരെ പൗരത്വ രജിസ്റ്ററില്‍ നിന്ന് ഒഴിവാക്കിയെന്നും ആരോപണമുണ്ട്. ഇതിനെതിരെയാണ് മുസ്ലിം സംഘടനകള്‍ ഇദ്ദേഹത്തിമെതിരെ കേസ് നല്‍കിയത്. ഹലേജ ഉള്‍പ്പെടെയുള്ളവര്‍ പക്ഷപാതപരമായാണ് പെരുമാറിയതെന്ന പരാതിയാണ് ഉയര്‍ന്നത്.

English summary
SC Transfers Assam NRC Coordinator Prateek Hajela to MP Due to 'Threat to Life'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X