കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകം;കൂറുമാറിയ 17 പേരും അയോഗ്യര്‍ തന്നെയെന്ന് സുപ്രീം കോടതി! പക്ഷേ തിരഞ്ഞെടുപ്പില്‍ മത്സരിക്കാം

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് രാജിവെച്ച വിമതരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരിവെച്ച് സുപ്രീം കോടതി. 17 കോണ്‍ഗ്രസ് ജെഡിഎസ് വിമതരുടെ അയോഗ്യതാ നടപടിയാണ് സുപ്രീം കോടതി ശരിവെച്ചത്. ജസ്റ്റിസുമാരായ എന്‍വി രമണ, സഞ്ജീവ് ഖന്ന, കൃഷ്ണ മുരാരി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്‍റേതാണ് വിധി.

അതേസമയം ഇവര്‍ക്ക് ഡിസംബര്‍ 5 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കർണാടകയിലെ 17 ൽ 15 മണ്ഡലങ്ങളിലും ഡിസംബർ അഞ്ചിന്​ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചിരിക്കേ കോടതി വിധി കോണ്‍ഗ്രസിനും ജെഡിഎസിനും ബിജെപിക്കും നിര്‍ണായകമായിരിക്കുകയാണ്.

അയോഗ്യരാക്കിയത്

അയോഗ്യരാക്കിയത്

ബിജെപിക്ക് വേണ്ടി കര്‍ണാടകത്തിലെ സഖ്യസര്‍ക്കാരിനെ അട്ടിമറിച്ച 13 കോണ്‍ഗ്രസ്, 3 ദള്‍, 1 കെപിജെപി എംഎല്‍എമാരെ കൂറുമാറ്റ നിരോധന നിയമ പ്രകാരമാണ് മുന്‍ സ്പീക്കര്‍ കെആര്‍ രമേശ് അയോഗ്യരാക്കിയത്. കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് തേടിയ വേളയില്‍ കോണ്‍ഗ്രസും ജെഡിഎസ്സും തങ്ങളുടെ എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. വോട്ടെടുപ്പ് ദിവസം സഭയില്‍ നിര്‍ബന്ധമായും എത്താനും സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാനുമാണ് വിപ്പ് നല്‍കിയത്.

അയോഗ്യത നടപടി

അയോഗ്യത നടപടി

എന്നാല്‍ വിമതര്‍ വന്നില്ല. തുടര്‍ന്ന് കുമാരസ്വാമി സര്‍ക്കാര്‍ വീഴുകയും ചെയ്തു. മന്ത്രിസ്ഥാനം ഉള്‍പ്പെടെ വാഗ്ദാനം ചെയ്തു കൊണ്ടായിരുന്നു എംഎല്‍എമാരെ ബിജെപി മറുകണ്ടം ചാടിച്ചത്. ഇവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താമെന്ന ബിജെപി നീക്കത്തിന് പക്ഷേ അയോഗ്യത നടപടിയിലൂടെ സ്പീക്കര്‍ തടയിടുകയായിരുന്നു.

പ്രതികരണം ഇങ്ങനെ

പ്രതികരണം ഇങ്ങനെ

ഇതോടെയാണ് സ്പീക്കറുടെ നടപടി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചതോടെ ഇവര്‍ തന്നെ തങ്ങളുടെ മണ്ഡലത്തില്‍ വീണ്ടും ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിച്ചേക്കും. വിധിയെ സ്വാഗതം ചെയ്യുന്നതായി വിതര്‍ പ്രതികരിച്ചു.

കടുത്ത മത്സരം

കടുത്ത മത്സരം

സുപ്രീം കോടതി വിധി കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസിന് സമ്മാനിച്ചിരിക്കുന്നത്. 15 മണ്ഡലങ്ങളിലും വിമതര്‍ തന്നെ സ്ഥാനാര്‍ത്ഥികളാകുന്നത് കനത്ത മത്സരത്തിന് വഴിവെയ്ക്കും. ഇതിനോടകം തന്നെ കോണ്‍ഗ്രസ് എട്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

ആത്മവിശ്വാസത്തിലെന്ന് കോണ്‍ഗ്രസ്

ആത്മവിശ്വാസത്തിലെന്ന് കോണ്‍ഗ്രസ്

അതേസമയം തങ്ങള്‍ പൂര്‍ണ ആത്മവിശ്വാസത്തിലാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു പ്രതികരിച്ചു. വിധിയെ തങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്നപ്പോള്‍ ലഭിച്ച സ്വീകരണം വിമതര്‍ക്ക് ഇത്തവണ മണ്ഡലത്തില്‍ ലഭിക്കുമെന്ന് കരുതരുത്. ഉപതിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നും ഗുണ്ടു റാവു പറഞ്ഞു.

ഭിന്നത രൂക്ഷമാകും

ഭിന്നത രൂക്ഷമാകും

സുപ്രീം കോടതി വിധി അനുകൂലമായാല്‍ വിമതര്‍ തന്നെ ബിജെപി സ്ഥാനാര്‍ത്ഥികളാകുമെന്ന് നേരത്തേ ബിജെപി പ്രഖ്യാപിച്ചതാണ്. അതേസമയം വിമതരെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ബിജെപിയിലെ ടിക്കറ്റ് മോഹികളായ നേതാക്കള്‍ നേതൃത്വത്തിനെതിരെ രംഗത്തെത്തും.

ഡികെയുമായി കൂടിക്കാഴ്ച

ഡികെയുമായി കൂടിക്കാഴ്ച

ഇതിനോടകം തന്നെ നിരവധി പേര്‍ ബിജെപി വിടാന്‍ തയ്യാറായി നില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബിജെപി സീറ്റ് നിഷേധിച്ചതോടെ കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവായ രാജു ഗാഗെ ബിജെപി വിടുകയാണ് പ്രഖ്യാപിച്ചിരുന്നു. ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേരാന്‍ താത്പര്യം അറിയിച്ച് ഡികെ ശിവകുമാറുമായി കൂടിക്കാഴ്ചച നടത്തിയിരുന്നു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

ഗാകെയെ കോണ്‍ഗ്രസ് ബെല്‍ഗാവിയിലെ കാഗ്വാദില്‍ നിന്ന് മത്സരിപ്പിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ട് ഉണ്ട്. കാഗ്വാദില്‍ കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന ശ്രീമന്ത് പാട്ടീലാണ് രാജിവെച്ച് ബിജെപിയിലേക്ക് പോയത്. സുപ്രീം കോടതി വിധി വന്നതോടെ പാട്ടീല്‍ തന്നെയാകും മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തുക.

ജാര്‍ഖിഹോളിക്കെതിരെ

ജാര്‍ഖിഹോളിക്കെതിരെ

മറ്റൊരു ബിജെപി നേതാവായ അശോക് പൂജാരിയും കോണ്‍ഗ്രസിനെ ബന്ധപ്പെട്ടിട്ടുണ്ട്. വിമത നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച രമേശ് ജാര്‍ഖിഹോളിയുടെ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ജാര്‍ഖിഹോളി തന്നെ എത്തുമ്പോള്‍ അശോക് പൂജാരിയെ കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

പ്രതീക്ഷയോടെ ബിജെപി

പ്രതീക്ഷയോടെ ബിജെപി

നിയമസഭ തിരഞ്ഞെടുപ്പിനോളം നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പില്‍ 15 സീറ്റില്‍ 7 ഇടത്തെങ്കിലും ജയിച്ചാല്‍ മാത്രമേ ബിജെപി സര്‍ക്കാരിന് കാലാവധി തികയ്ക്കാന്‍ സാധിക്കുള്ളൂ. വിമതര്‍ തന്നെ സ്വന്തം മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയാകുന്നതോടെ വിധി തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

മഹാരാഷ്ട്ര, ഹരിയാണ ആവര്‍ത്തിക്കും

മഹാരാഷ്ട്ര, ഹരിയാണ ആവര്‍ത്തിക്കും

അതേസമയം മഹാരാഷ്ട്ര, ഹരിയാണ തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ പശ്ചാത്തലത്തില്‍ കടുത്ത ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പിന് മുന്‍പ് കൂറുമാറി ബിജെപിയിലെത്തിയ പകുതി നേതാക്കളും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. ഇതേ വിധി തന്നെ കര്‍ണാടകത്തിലും ആവര്‍ത്തിക്കുമെന്നാണ് കോണ്‍ഗ്രസ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.

ജെഡിഎസ് പിന്തുണയ്ക്കുമോ?

ജെഡിഎസ് പിന്തുണയ്ക്കുമോ?

അതിനിടെ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ കര്‍ണാടകത്തില്‍ ജെഡിഎസും ബിജെപിയും തമ്മില്‍ സഖ്യത്തിലെത്താനുള്ള സാധ്യതകളുണ്ടെന്ന വിലയിരുത്തലുകള്‍ ഉണ്ട്. ഉപതിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടാലും സര്‍ക്കാരിനെ താഴെ വീഴാന്‍ ജെഡിഎസ് അനുവദിക്കില്ലെന്ന് നേരത്തേ എച്ച്ഡി കുമാരസ്വാമിയും ദേവഗൗഡയും പ്രതികരിച്ചിരുന്നു.

ഡികെയുടെ കടുംവെട്ട്; ബെല്‍ഗാവിയില്‍ നിന്ന് തുടക്കം! ആദ്യ നീക്കം രമേശ് ജാര്‍ഖിഹോളിക്കെതിരെഡികെയുടെ കടുംവെട്ട്; ബെല്‍ഗാവിയില്‍ നിന്ന് തുടക്കം! ആദ്യ നീക്കം രമേശ് ജാര്‍ഖിഹോളിക്കെതിരെ

കോണ്‍ഗ്രസിന് പ്രതീക്ഷ; ജാര്‍ഖണ്ഡില്‍ ബിജെപിയോട് ഇടഞ്ഞ് സഖ്യകക്ഷികള്‍! ഒറ്റയ്ക്ക് മത്സരിക്കുംകോണ്‍ഗ്രസിന് പ്രതീക്ഷ; ജാര്‍ഖണ്ഡില്‍ ബിജെപിയോട് ഇടഞ്ഞ് സഖ്യകക്ഷികള്‍! ഒറ്റയ്ക്ക് മത്സരിക്കും

സോണിയ ഗാന്ധി കടുത്ത സമ്മർദ്ദത്തിൽ, ശിവസേനയെ പിന്തുണച്ചില്ലെങ്കിൽ കോൺഗ്രസിന്റെ അവസാനം!

English summary
SC Upholds Disqualification of 17 Congress-JDS MLAs, but allows them to contest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X