കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടക ഉപതിരഞ്ഞെടുപ്പ് ഡിസംബർ അഞ്ചിന്: അയോഗ്യരാക്കിയ എംഎൽഎമാർക്ക് ഇരുട്ടടി, 13 മുതൽ പെരുമാറ്റച്ചട്ടം

Google Oneindia Malayalam News

ദില്ലി: കർണാടക ഉപതിരഞ്ഞെടുപ്പ് ഡിസംബർ അഞ്ചിന് നടത്താനുള്ള നീക്കവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. കർണാടകത്തിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബർ അഞ്ചിന് നടത്താനുള്ള നീക്കവുമായി മുന്നോട്ടുപോകുന്നതായി ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയത്. കർണാടകത്തിൽ അയോഗ്യാക്കിയ എംഎൽഎമാർ ഉപതിരഞ്ഞെടുപ്പ് നീട്ടിവെക്കമെന്ന ആവശ്യവുമായി വെള്ളിയാഴ്ച സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.

വീണ്ടുമൊരു കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാര്‍ വരുമോ? ഹൈക്കമാന്‍ഡ് തീരുമാനത്തിന് കാത്തിരിക്കാമെന്ന് ദേവഗൗഡവീണ്ടുമൊരു കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാര്‍ വരുമോ? ഹൈക്കമാന്‍ഡ് തീരുമാനത്തിന് കാത്തിരിക്കാമെന്ന് ദേവഗൗഡ

 ഉപതിരഞ്ഞെടുപ്പ് ഡിസംബർ അഞ്ചിന്

ഉപതിരഞ്ഞെടുപ്പ് ഡിസംബർ അഞ്ചിന്

ഡിസംബർ അഞ്ചിന് കർണാടകത്തിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടക്കും. ഡിസംബർ ഒമ്പതിനാണ് വോട്ടെണ്ണൽ നടക്കുന്നതെന്ന് കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ വ്യക്തമാക്കി. നവംബർ 11 മുതൽ പെരുമാറ്റച്ചട്ടം നിലവിൽ വരും. അയോഗ്യരാക്കിയ കർണാട എംഎൽഎമാരുടെ ഹർജി സുപ്രീം കോടതിയുടെ പരിഗണനിയിലിരിക്കെ സെപ്തംബർ 27നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കർണാടക ഉപതിരഞ്ഞെടുപ്പിനുള്ള തിയ്യതി പ്രഖ്യാപിച്ചത്.

 നീക്കം എംഎൽഎമാർക്ക് വേണ്ടി

നീക്കം എംഎൽഎമാർക്ക് വേണ്ടി

ആദ്യം ഒക്ടോബർ 21നായിരുന്നു കർണാടക ഉപതിരഞ്ഞെടുപ്പ് നടത്താൻ തീരുാമാനിച്ചിരുന്നതെങ്കിലും അയോഗ്യരാക്കിയ എംഎൽഎമാരുടെ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതിനാൽ ഡിസംബർ അഞ്ചിലേക്ക് നീട്ടുന്നത്. ഉപതിരഞ്ഞെടുപ്പ് വൈകുന്നത് മൂലം 17 മണ്ഡലങ്ങളിൽ 15 മണ്ഡലങ്ങളും ഒഴിഞ്ഞു കിടക്കുകയാണ്. കർണാട ക ഹൈക്കോടതിയാണ് മറ്റ് രണ്ട് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തടഞ്ഞത്. അയോഗ്യരാക്കിയ എംഎൽഎമാർക്ക് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അവസരമൊരുക്കണമെന്ന ആവശ്യം പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് നീട്ടിവെച്ചത്.

 സുപ്രീം കോടതി വിധി 13ന്

സുപ്രീം കോടതി വിധി 13ന്

കർണാടകത്തിൽ അയോഗ്യരാക്കിയ 17 എംഎൽഎമാർ സമർപ്പിച്ച ഹർജിയിലെ വിധി നവംബർ 13നാണ് സുപ്രീം കോടതി പ്രസ്താവിക്കുക. എംഎൽഎമാരെ അയോഗ്യരാക്കിയ നടപടിയിൽ സുപ്രീം കോടതി വിധി വരുന്നതുവരെ കർണാടകത്തിലെ ഉപതിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന ആവശ്യമുന്നയിച്ച് ശനിയാഴ്ചയാണ് അയോഗ്യരാക്കിയ 17 എംഎൽഎമാർ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. ഡിസംബർ അഞ്ചിനാണ് കർണാടകത്തിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് അയോഗ്യരാക്കിയ എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചത്.

എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി

എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി

ജൂലൈയിലാണ് കർണാടക സ്പീക്കർ കെ ആർ രമേഷ് കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നുമായി 17 എംഎൽഎമാരെ അയോഗ്യരാക്കിയത്. ഇവർ സമർപ്പിച്ച രാജി തള്ളിക്കളഞ്ഞ ശേഷമായിരുന്നു അയോഗ്യരാക്കിക്കൊണ്ടുള്ള നടപടി സ്വീകരിച്ചത്. നിലവിലുള്ള കർണാടക നിയമസഭയുടെ കാലാവധി തീരുന്നതുവരെ ഇവരെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും സ്പീക്കർ വിലക്കിയിട്ടുണ്ട്. ഇതാണ് എംഎൽമാർക്ക് തിരിച്ചടിയായിട്ടുള്ളത്. ഈ സ്പീക്കറുടെ നടപടിക്കെതിരെയാണ് ഇവർ കോടതിയെ സമീപിച്ചിട്ടുള്ളത്. കർണാടകത്തിൽ അടുത്ത് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി ലഭിക്കണമെന്നാണ് ഇവരുന്നയിക്കുന്ന ആവശ്യം.

 സ്പീക്കറുടെ നടപടി ഇങ്ങനെ..

സ്പീക്കറുടെ നടപടി ഇങ്ങനെ..


മുൻ കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി കർണാടക നിയമസഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചപ്പോൾ 17 എംഎൽഎമാർ വിട്ടുനിൽക്കുകയാരുന്നു. ജൂലൈ 23നായിരുന്നു സംഭവം. കർണാടത്തിൽ ബിജെപി സർക്കാരിന് അധികാരത്തിലെത്തുന്നതിന് വഴിയൊരുക്കിയത് ജെഡിഎസ്, കോൺഗ്രസ് എംഎൽഎമാരുടെ ഈ നീക്കമായിരുന്നു. കർണാടകത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്ക് വഴിയൊരുക്കിയത് എംഎൽഎമാരുടെ ഭാഗത്തുനിന്നുള്ള ഈ സമീപനമായിരുന്നു.

 ചട്ടലംഘനമെന്ന്

ചട്ടലംഘനമെന്ന്


കർണാടക നിയമസഭാ സ്പീക്കർ കെ ആർ രമേഷിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുുകൊണ്ടാണ് അയോഗ്യരാക്കപ്പെട്ട എംഎൽഎമാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. സ്പീക്കറുടെ നടപടി സുപ്രീം കോടതി വിധികളുടെ ലംഘനവും അനധികൃതവും ഭരണഘടനാ വിരുദ്ധവുമാണെന്നും എംഎൽഎമാർ ചൂണ്ടിക്കാണിക്കുന്നു. രാജിവെക്കാൻ അനുവദിക്കാതെ എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി ഇന്ത്യൻ ഭരണഘടനയുടെ ലംഘനമാണന്നും ഇവർ അവകാശപ്പെടുന്നു.

ഉപതിരഞ്ഞെടുപ്പ് വീണ്ടും നീട്ടാൻ..

ഉപതിരഞ്ഞെടുപ്പ് വീണ്ടും നീട്ടാൻ..

നേരത്തെ ഒക്ടോബർ 21നാണ് കർണാടകത്തിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ 17 അയോഗ്യ എംഎൽഎമാരുടെ പരാതിയെ തുടർന്നാണ് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ഉപതിരഞ്ഞെടുപ്പ് നീട്ടി വെക്കാൻ നിർദേശിച്ചത്. തുടർന്നാണ് തിരഞ്ഞെടുപ്പ് ഡിസംബർ അഞ്ചിലേക്ക് മാറ്റിയത്. ആർആർ നഗറിലെ ഉപതിരഞ്ഞെടുപ്പ് ഇതുവരെയും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. കേസ് തീരുമാനമാകാതെ തുടരുന്ന സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന ആവശ്യവുമായി എംഎൽഎമാർ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. ഈ നീക്കത്തിനാണ് ഇപ്പോൾ കനത്ത തിരിച്ചടി നേരിട്ടിരിക്കുന്നത്.

English summary
SC verdict awaited on disqualified Karnataka MLAs' plea, EC goes ahead with plan to hold Dec 5 bypolls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X