കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാർ വിധി ചരിത്രപരം; 900 കോടി രൂപ സർക്കാരിന് മിച്ചം പിടിക്കാം, ടെലികോം നയത്തിന് അംഗീകാരം!!

Google Oneindia Malayalam News

ദില്ലി: സുപ്രീംകോടതിയുടെ അധാർ വിധി ചരിത്രപരമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി. സവിശേഷ തിരിച്ചറിയൽ നമ്പർ എന്ന ആശയം ജുഡിഷ്യറിയുടെ പരിശോധനയ്ക്കുശേഷം കൂടുതൽ സ്വീകാര്യമാവുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിസഭ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

<strong>ആധാറിന് ഭേദഗതികളോടെ അംഗീകാരം; സുപ്രീംകോടതിയുടെ സുപ്രധാന വിധി, സ്‌കൂളിലും ബാങ്കിലും വേണ്ട</strong>ആധാറിന് ഭേദഗതികളോടെ അംഗീകാരം; സുപ്രീംകോടതിയുടെ സുപ്രധാന വിധി, സ്‌കൂളിലും ബാങ്കിലും വേണ്ട

സർക്കാർ ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ എല്ലാവർഷവും 900 കോടി രൂപ മിച്ചംപിടിക്കാൻ സർക്കാരിന് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 100 ദശലക്ഷത്തിലേറെ ആളുകൾ‌ ആധാറിൽ എൻറോൾ ചെയ്തു. വ്യാജ കാർഡുകൾ ഇല്ലെന്ന് ഉറപ്പുവരുത്തിയാണു സർക്കാർ ക്ഷേമപദ്ധതികൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആധാർ എന്ന ആശയം കൊണ്ടുവന്നത് കേൺഗ്രസ് ആണെങ്കിലും അവർക്ക് അത് ഫലപ്രദമായി നടപ്പിലാക്കാൻ സാധിച്ചില്ലെന്നും വാർത്താസമ്മേളനത്തിൽ അരുൺ ജെയ്റ്റ്ലി കുറ്റപ്പെടുത്തി.

ആധാർ ഉപകാരപ്രദം

ആധാർ ഉപകാരപ്രദം

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന കേസിലായിരുന്നു സുപ്രീംകോടതിയുടെ വിധി വന്നത്. സുപ്രീം കോടതി വിധി പ്രഖ്യാപിക്കുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. ആധാറില്‍ കൃത്രിമം അസാധ്യമാണെന്നും പൗരന്‍മാര്‍ക്ക് ഒറ്റ തിരിച്ചറിയല്‍ നല്ലതെന്നും ജസ്റ്റിസ് സിക്രി അഭിപ്രായപ്പെട്ടു. അഞ്ചംഗ ബെഞ്ചില്‍ മൂന്ന് പേര്‍ക്ക് ഒരേ അഭിപ്രായമായിരുന്നു.
പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാന്‍ ആധാര്‍ ഉപകാരപ്രദമാണെന്നാണ് ബെഞ്ച് ചൂണ്ടിക്കാട്ടിയത്.

ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ വാദം

ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ വാദം

ആധാറിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച 29 ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. എ.കെ.സിക്രി, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് ജഡ്ജിമാര്‍. വിവിധ സര്‍ക്കാര്‍ പദ്ധതികളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള 29 ഹര്‍ജികളില്‍ സുപ്രീംകോടതി വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു. ജനുവരി 17 മുതല്‍ 38 ദിവസങ്ങളിലായാണ് കേസില്‍ ഒടുവില്‍ വാദം കേട്ടത്. സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ വാദം കേള്‍ക്കല്‍ കൂടിയായിരുന്നു ഇത്.

സ്വകാര്യകമ്പനികൾക്ക് ആധാർ ആവശ്യപ്പെടാനാകില്ല

സ്വകാര്യകമ്പനികൾക്ക് ആധാർ ആവശ്യപ്പെടാനാകില്ല


ഇതുവരെ 100 കോടിയിലധികം ഇന്ത്യക്കാര്‍ ആധാറിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകള്‍, പാന്‍ കാര്‍ഡുകള്‍, മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവയെല്ലാം ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ബാങ്ക് അടക്കം എല്ലാ സേവനങ്ങളും ആധാറുമായി ബന്ധിപ്പിക്കുന്നതിനാല്‍ ഒരു വ്യക്തിയുടെ എല്ലാ വിവരങ്ങളും സ്റ്റോര്‍ ചെയ്യപ്പെടുന്ന അവസ്ഥയാണുള്ളത് എന്നതാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന പ്രാധാന കാര്യം. സ്വകാര്യ കമ്പനികള്‍ക്ക് ഇനി മുതല്‍ ആധാറിനായി ശേഖരിച്ചിരിക്കുന്ന വിവരങ്ങള്‍ ആവശ്യപ്പെടാനാവില്ല. സ്വകാര്യ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് വ്യക്തികളുടെ വിവരങ്ങള്‍ ആവശ്യപ്പെടാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സെക്ഷന്‍ 57 സുപ്രീം കോടതി റദ്ദാക്കിയിട്ടുണ്ട്.

സ്കൂളിൽ ആധാർ ചോദിക്കരുത്

സ്കൂളിൽ ആധാർ ചോദിക്കരുത്


കുട്ടികളെ ആധാറില്‍ ഉള്‍പ്പെടുത്തുന്നതിന് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമായും വേണം. സ്‌കൂളുകളില്‍ ചേര്‍ക്കുന്ന സമയത്ത് ആധാര്‍ ചോദിക്കരുത്. ആധാര്‍ ഇല്ലെന്ന പേരില്‍ സ്‌കൂളില്‍ സീറ്റ് നിഷേധിക്കരുത്. സി.ബി.എസ്.ഇ, നീറ്റ് പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും സുപ്രീം കോടതി പറഞ്ഞു. അതേസമയം പുതിയ ടെലികോം നയം സർക്കാർ അംഗീകരിച്ചെന്ന് അരുൺ ജെയ്റ്റ്ലി പറഞ്ഞു. നാലുവർഷത്തിനകം എല്ലാവർക്കും ബ്രോഡ്ബാൻഡ് കണക്‌ഷൻ, 40 ലക്ഷം തൊഴിൽ, 100 ബില്യൻ നിക്ഷേപം എന്നിവയാണ് ടെലികോം നയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

English summary
Describing the Supreme Court judgement on Aadhaar as "historic", Finance Minister Arun Jaitley on Wednesday said it has helped the government in saving Rs 900 billion every year with targeted delivery of government schemes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X