കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഫേൽ; 'രേഖകൾ മോഷണം പോയവ', പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കുമോയെന്ന് ബുധനാഴ്ച അറിയാം...

Google Oneindia Malayalam News

റാഫേൽ അഴിമതിയുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജികളിൽ കോ‌ടതി ബുധനാഴ്ച വിധി പറയും. ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം തുടങ്ങുന്നതിന് ഒരു ദിവസം മുന്നേയാണ് കോടതി വിധി പറയുന്നത്.

<strong>മാണിയുടെ സംഭാവനകൾ എക്കാലത്തും അനുസ്മരിക്കപ്പെടും; അനുശോചനമറിയിച്ച് മോദി</strong>മാണിയുടെ സംഭാവനകൾ എക്കാലത്തും അനുസ്മരിക്കപ്പെടും; അനുശോചനമറിയിച്ച് മോദി

മോഷണം പോയവയെന്നും സവിശേഷ സ്വഭാവമുള്ളവയെന്നും കേന്ദ്രസര്‍ക്കാര്‍ വിശേഷിപ്പിക്കുന്ന റഫാല്‍ രേഖകള്‍ പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കണോ എന്നീ രണ്ട് കാര്യത്തിലാണ് ബുധനാഴ്ച വിധി പറയുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും ജസ്റ്റിസ് കെ.എം. ജോസഫും ഉള്‍പ്പെട്ട ബഞ്ചാണ്ബുധനാഴ്ച വിധി പറയുക.

Supreme court

തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ പ്രതിപക്ഷത്തിനും സര്‍ക്കാരിനം ഒരു പോലെ നിര്‍ണായകമാകും സുപ്രീംകോടതി ഉത്തരവ്. മാധ്യമ വാര്‍ത്തകളില്‍ വന്ന രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷ്ടിച്ചതാണെന്നും അതിനാല്‍ പരിഗണിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വാദിച്ചിരുന്നു. രേഖകൾ പ്രാധാന്യമുള്ളതാണെന്നും കേന്ദ്രം കോടതിയിൽ പറഞ്ഞിരുന്നുൂ.

അതേസമയം റാഫേല്‍ ഓഫ്‌സെറ്റ് കരാരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സുരക്ഷാകാര്യ മന്ത്രിതല സമിതി (കാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി) നിര്‍മ്മാതാക്കളായ ഫ്രഞ്ച് കമ്പനി ദാസോള്‍ട്ട് ഏവിയേഷനും മിസൈല്‍ നിര്‍മ്മാതാക്കളായ എംബിഡിഎയ്ക്കും നല്‍കിയത് മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള ഇളവുകളെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നു.

English summary
The Supreme Court will pronounce its verdict in plea that sought a review of the Rafale order tomorrow. The court will pronounce its verdict on two issues- admissibility of the stolen documents and also the claim of privilege raised by the government. The judgments have been listed in the names of Chief Justice of India, Ranjan Gogoi and Justice K M Joseph.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X