കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതസംഘടനകളും കേന്ദ്രവും പാലം വലിച്ച ചരിത്രങ്ങള്‍... എന്താണ് ആര്‍ട്ടിക്കിള്‍ 377

  • By Desk
Google Oneindia Malayalam News

ന്യൂനപക്ഷമെന്നോ സമൂഹത്തിലെ ദുര്‍ബല വിഭാഗമെന്നോ പരിഗണിക്കാത്തവരാണ് ലൈംഗിക ന്യൂനപക്ഷം . ലെസ്ബിയന്‍, ഗേ, ബൈ സെക്ഷ്വല്‍ , ട്രാന്‍സ്ജെന്‍റര്‍ എന്നീ വിഭാഗങ്ങളിലായി വേര്‍തിരിക്കപ്പെട്ട് ജീവിക്കാനുള്ള അവകാശം പോലും അന്യമാക്കപ്പെട്ട ഈ വിഭാഗത്തിന് പുറത്ത് നിര്‍ത്തിയതാകട്ടെ ഇന്ത്യയന് ശിക്ഷാ നിയമത്തിലെ 377ാം വകുപ്പും.

എന്തായാലും ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗ രതി ക്രിമില്‍ കുറ്റമല്ലെന്ന സുപ്രീം കോടതിയുടെ ചരിത്രവിധി വന്നതോടെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377ാം വകുപ്പും ചവറ്റുകൊട്ടയിലേക്ക് എത്തി. രാജ്യത്തെ ലൈംഗിക ന്യൂനപക്ഷങ്ങളെ പടിക്ക് പുറത്ത് നിര്‍ത്തിയ 377ാം വകുപ്പ് എന്താണ്?

ഐപിസി 377

ഐപിസി 377

1860 ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പായിരുന്നു രാജ്യത്തെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രധാനവെല്ലുവിളി. സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗികത കുറ്റകരമല്ലെന്നും അതേസമയം സ്ത്രീയും പുരുഷനും അല്ലാതെ പ്രകൃതി വിരുദ്ധമായി നിയമം നിര്‍വ്വചിക്കാത്ത ആരും രതിയില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണെന്നും 377ാം വകുപ്പ് പറയുന്നു.

ജീവപര്യന്തം

ജീവപര്യന്തം

ഇത് പ്രകാരം അത്തരത്തിലുള്ള ലൈംഗിക ബന്ധങ്ങള്‍ ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാന്‍ കാരണമായേക്കുമെന്ന കുറ്റമായാണ് കണക്കാക്കിയിരുന്നത്. സ്ത്രീക്കും പുരുഷനും അപ്പുറത്തുള്ള ലൈംഗിക ബന്ധം സാധ്യമാകുന്ന വിഭാഗത്തിന് ഏറ്റവും വലിയ വെല്ലുവിളിയായതും ഇതേ നിയമം തന്നെയായിരുന്നു.

പോരാട്ടം തുടങ്ങി

പോരാട്ടം തുടങ്ങി

2001 ലാണ് ആദ്യമായി ഈ നിയമത്തെ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്നത്. നാസ് ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ ആയിരുന്നു ആദ്യമായി വകുപ്പ് നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ട്ദില്ലി കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി ഹരജി തള്ളി.

നിയമപോരാട്ടം

നിയമപോരാട്ടം

എന്നാല്‍ 2004 ല്‍ സ്വവര്‍ഗാനുരാഗികള്‍ ഇതേ ആവശ്യം ഉയര്‍ത്തി ഹൈക്കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കി. ഇതും ഹൈക്കോടതി തള്ളിയതോടെ ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇതോടെ ഹൈക്കോടതിയോട് ഹരജി പരിശോധിക്കാന്‍ സുപ്രീം കോടതി വീണ്ടും നിര്‍ദ്ദേശിച്ചു.

പ്രതീക്ഷ നല്‍കി

പ്രതീക്ഷ നല്‍കി

2009 ല്‍ സ്വവര്‍ഗാനുരാഗികളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച ഹൈക്കോടതി സ്വവര്‍ഗാനുരാഗം തെറ്റല്ലെന്ന് വ്യക്തമാക്കി വിധി പ്രസ്താവിച്ചു. എന്നാല്‍ വിധിക്കെതിരെ മറ്റൊരു ഹരജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ടതോടെ കാര്യങ്ങള്‍ മാറി. 2013ല്‍ ദില്ലി ഹൈക്കോടതി വിധി റദ്ദ് ചെയ്ത് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. ഇതോടെ സ്വവര്‍ഗരതി ഇന്ത്യയില്‍ വീണ്ടും കുറ്റകരമായി.

ട്രാന്‍സ്ജെന്‍റര്‍ വിഭാഗം

ട്രാന്‍സ്ജെന്‍റര്‍ വിഭാഗം

അതേസമയം 2014 ല്‍ സുപ്രീം കോടതിയുടെ നടപടി വീണ്ടും ഈ വിഭാഗത്തിന് പ്രതീക്ഷ നല്‍കി. രാജ്യത്തെ ലൈംഗിക ന്യൂനപക്ഷത്തെ മൂന്നാം ലിംഗമായി അംഗീകരിച്ചുകൊണ്ടുള്ളതായിരുന്നു ഇത്. സ്ത്രീയോ പുരുഷനോ അല്ലാത്ത മൂന്നാം ലിംഗം എന്ന പദവിക്ക് ലൈംഗിക ന്യൂനപക്ഷത്തിന് അര്‍ഹത ഉണ്ടെന്ന് കോടതി വ്യക്തമാക്കി.

സ്വകാര്യത അവകാശം

സ്വകാര്യത അവകാശം

2017 ല്‍ സ്വകാര്യത മൗലികാവശമാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി സ്വവര്‍ഗാനുരാഗികളുടെ ആവശ്യം അംഗീകരിക്കപ്പെടേണ്ടതാണെന്നും വ്യക്തമാക്കി. തുടര്‍ന്ന് 2016 ല്‍ നര്‍ത്തകനായ എന്‍എസ് ജോഹര്‍, മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ മെഹ്റ, റിതു ഡാല്‍മിയ അമര്‍നാഥ്, അയേഷ കപൂര്‍ എന്നിവര്‍ 377ാം വകുപ്പ് നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ട് ല്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

പുനപരിശോധിക്കണം

പുനപരിശോധിക്കണം

ട്രാന്‍സ്ജെന്‍ററുകളെ മൂന്നാംലിംഗമായി അംഗീകരിച്ചുകൊണ്ടുള്ള 2014 ലെ വിധിയുടേയും സ്വകാര്യതയ്ക്കുള്ള അവകാശം മൗലിക അവകാശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള 2017 ലേയും വിധിയുടെ പശ്ചാത്തലത്തില്‍ നാസ് ഫൗണ്ടേഷന്‍ വിധി പുനപരിശോധിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

അനുകൂല വിധി

അനുകൂല വിധി

ഇതോടയാണ് സ്വവര്‍ഗ ബന്ധങ്ങള്‍ അംഗീകരിക്കണമെന്നും എല്ലാത്തരം അടിച്ചമര്‍ത്തലുകളും നിയമവിരുദ്ധമാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചത്. ഏത് തരത്തിലുള്ള വ്യക്തിത്വത്തേയും അംഗീകരിക്കാനുള്ള നിലയിലേക്ക് സമൂഹം എത്തി എന്ന് നിരീക്ഷിച്ചായിരുന്നു വിധി പ്രസ്താവിച്ചത്.

English summary
Supreme Court verdict on Section 377: All you need to know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X