Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡിൽ ആളുകൾ സോഷ്യൽ മീഡിയയിൽ പരാതി പറയുന്നത് തടയരുത്, സംസ്ഥാനങ്ങളോട് സുപ്രീം കോടതി

ദില്ലി: രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുകയാണ് സുപ്രീം കോടതി. സോഷ്യല്‍ മീഡിയയില്‍ കൊവിഡുമായി ബന്ധപ്പെട്ട് ആളുകള്‍ പരാതി പറയുന്നത് തടയാന്‍ ഒരു സംസ്ഥാനവും ശ്രമിക്കരുതെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. അതിന്റെ പേരില്‍ ഏതെങ്കിലും ഒരു പൗരന്‍ ദ്രോഹിക്കപ്പെടുകയാണ് എങ്കില്‍ അത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.

sc

ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമത്തെ കുറിച്ച് സോഷ്യല്‍ മീഡിയ വഴി പരാതി പറയുന്നവരുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കും എന്നുളള യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ഭീഷണിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം നിര്‍ണായകമാകുന്നത്.

കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം

ഒരു പൗരന്‍ എന്ന നിലയ്ക്കും ജഡ്ജ് എന്ന നിലയ്ക്കും ഇത് തന്നെ സംബന്ധിച്ച് അതീവ ഗൗരവമുളള വിഷയമാണ്. പൗരന്മാര്‍ അവരുടെ പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കുകയാണ് എങ്കില്‍ ആ വിവരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കരുത്. അവരുടെ ശബ്ദം കേള്‍ക്കാന്‍ ഞങ്ങളെ അനുവദിക്കൂ. ബെഡിനും ഓക്‌സിജനും ആവശ്യപ്പെടുന്ന ആളുകളെ ദ്രോഹിക്കുകയാണ് എങ്കില്‍ അത് കോടതിയലക്ഷ്യമായി ആയിരിക്കും കണക്കാക്കുക. നമ്മളുള്ളത് ഒരു വലിയ പ്രതിസന്ധിയിലാണ് എന്നാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കിയത്. ഡോക്ടര്‍മാര്‍ക്കോ ആരോഗ്യപ്രവര്‍ത്തകര്‍ക്കോ പോലും ആശുപത്രിയില്‍ കിടക്കകള്‍ ലഭിക്കാത്ത അവസ്ഥയാണ്. സ്ഥിതി അത്രയും മോശമാണ് എന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ബോൾഡ് ആന്റ് ബ്യൂട്ടിഫുുൾ അനുപമ, നടിയുടെ ഫോട്ടോകൾ കാണാം

Recommended Video

cmsvideo
    Supreme Court to government: Why different prices of Covid-19 vaccine for states and Centre?

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+