ആര്‍എസ്എസ് റാലിക്ക് ഹൈക്കോടതി അനുമതി; തമിഴ്‌നാട് സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതി

ന്യൂദല്‍ഹി: ആര്‍ എസ് എസ് റാലിക്ക് അനുമതി നല്‍കി കൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീംകോടതി. തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ മാര്‍ച്ച് മൂന്നിന് പരിഗണിക്കും എന്ന് സുപ്രീംകോടതി അറിയിച്ചു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് ആണ് അപ്പീല്‍ സ്വീകരിച്ചത്. മാര്‍ച്ച് അഞ്ചിന് റാലി ആരംഭിക്കാനിരിക്കെ ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കണം എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആവശ്യപ്പെട്ടത്. ഇത് സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.












Click it and Unblock the Notifications