കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരത്തിന് വീണ്ടും തിരിച്ചടി: മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കില്ല, അറസ്റ്റിന് സാധ്യത

Google Oneindia Malayalam News

ദില്ലി: ഐഎന്‍എക്സ് മീഡിയാ കേസില്‍ പി ചിദംബരത്തിന് വീണ്ടും തിരിച്ചടി. ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കില്ല. ജാമ്യഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് കോടതി തീരുമാനിക്കുകയായിരുന്നു. ലിസ്റ്റ് ചെയ്യാതെ എങ്ങനെ ഹര്‍ജി പരിഗണിക്കുമെന്ന് ചോദിച്ച ജസ്റ്റിസ് രമണ നാളെ ലിസ്റ്റ് ചെയ്താല്‍ പരിഗണിക്കാമെന്നും വ്യക്തമാക്കി. ഹര്‍ജി പരിഗണിക്കുന്നത് വരെ അറസ്റ്റ് തടയണമെന്ന ചിദംബരത്തിന്‍റെ ആവശ്യവും കോടതി അംഗീകരിച്ചില്ല.

നാണംകെട്ട ഭീരുക്കള്‍ ചിദംബരത്തെ വേട്ടയാടുന്നുവെന്ന് പ്രിയങ്ക; എന്ത് വിലകൊടുത്തും നേരിനായി പോരാടുംനാണംകെട്ട ഭീരുക്കള്‍ ചിദംബരത്തെ വേട്ടയാടുന്നുവെന്ന് പ്രിയങ്ക; എന്ത് വിലകൊടുത്തും നേരിനായി പോരാടും

അതേസമയം ചിദംബരം ഒളിച്ചോടിയില്ലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. ചിദംബരത്തിന്റെ ഹരജിയ്‌ക്കെതിരെ സിബിഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും തടസ്സ ഹരജി സമര്‍പ്പിച്ചിരുന്നു. തങ്ങള്‍ക്ക് നോട്ടീസ് നല്‍കാതെ ഒരു തീരുമാനവും എടുക്കരുതെന്നായിരുന്നു തടസ്സ ഹരജിയില്‍ സിബിഐയും എന്‍ഫോഴ്സ്മെന്‍റും ആവശ്യപ്പെട്ടത്.

chidhambaram

ചിദംബരത്തിനായി സമര്‍പ്പിച്ച ഹര്‍ജിയില്‍ പിഴവുണ്ടെന്ന് കണ്ടെത്തിയിരുന്നു. കോടതി വീണ്ടും ഹര്‍ജി പരിഗണിക്കാനിരിക്കെയായിരുന്നു കോടതി രജിസ്ട്രി തെറ്റ് ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് തെറ്റ് തിരുത്തിയ ഹര്‍ജി സമര്‍പ്പിച്ചു. ഡിഫക്ട് ലിസ്റ്റില്‍ വെച്ച ഹരജി പിന്നാലെ രജിസ്ട്രി സ്വീകരിച്ചു.

ചിദംബരം ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസുമായി സിബിഐ, ഹര്‍ജി ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിന് കൈമാറിചിദംബരം ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസുമായി സിബിഐ, ഹര്‍ജി ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിന് കൈമാറി

അതേസമയം, ജാമ്യഹര്‍ജിയില്‍ കോടതി തീരുമാനം ഉണ്ടാവത്തതിനാല്‍ ഇന്ന് ചിദംബരത്തിന്‍റെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. കോടതി ഹര്‍ജി പരിഗണിക്കുന്നത് വരെ യാതൊരു നടപടിയും പാടില്ലെന്ന് കാണ്ട് ചിദംബരം കത്ത് നല്‍കിയിരുന്നെങ്കിലും അന്വേഷണ ഏജന്‍സികള്‍ അത് തള്ളിക്കളഞ്ഞിരുന്നു. നിലവില്‍ ചിദംബരം എവിടെയാണ് ഉള്ളതെന്ന് ആര്‍ക്കും വ്യക്തമല്ല. അദ്ദേഹത്തിന്‍റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഡ്രൈവറെ ചോദ്യം ചെയ്തെങ്കിലും സിബിഐക്ക് വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.

സിബിഐയും എന്‍ഫോഴ്സമെന്‍റും ചിദംബരത്തിനെതിരെ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നാല് തവണയാണ് സിബിഐ ചിദംബരത്തെ തേടി അദ്ദേഹത്തിന്‍റെ വീട്ടില്‍ എത്തിയത്. നാല് തവണയും അദ്ദേഹത്തെ കാണാന്‍ സിബിഐ സംഘത്തിന് സാധിച്ചില്ല. ചിദംബരം എവിടെയാണ് ഉള്ളതെന്ന് ബന്ധപ്പെട്ടവരോട് അന്വേഷിച്ചെങ്കിലും അറിയില്ല എന്ന മറുപടിയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് ചിദംബരം ഒളിവില്‍ എന്ന് വിലയിരുത്തി സിബിഐ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

English summary
SC wont consider Chidhambarams plea today; PC may be arrested today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X