മകളുടെ കല്ല്യാണത്തിന് സമ്മാനമായി ആഢംബര ബസ്; നിതിൻ ഗഡ്കരിക്കെതിരെ അഴിമതി ആരോപണം
ബസ് വാങ്ങിയതോ വിൽക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത് സ്വീഡിഷ് കമ്പനിയുടെ ആഭ്യന്തര കാര്യമാണെന്ന് ഗഡ്കരിയുടെ ഓഫീസ് അറിയിച്ചു
ഡൽഹി: സ്വീഡിഷ് വാഹന നിർമാതാക്കളായ സ്കാനിയയിൽ നിന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ആഢംബര ബസ് ഉപഹാരമായി വാങ്ങിയെന്ന് ആരോപണം. സ്വീഡിഷ് മാധ്യമമായ എസ്ടിവിയാണ് ഇത് സംബന്ധിച്ച് തെളിവ് പുറത്ത് വിട്ടത്. എന്നാല്‍ ഗഡ്കരി ആരോപണം നിഷേധിച്ചു. ആരോപണം കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമാണെന്ന് മന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.

"2016 നവംബറിൽ നിതിൻ ഗഡ്കരിയുടെ മകളുടെ വിവാഹ സമയത്ത് അദ്ദേഹത്തിന്റെ മകനുമായി ബന്ധമുള്ള കമ്പനിക്ക് ആഢംബര ബസ് കൈമാറിയെന്നാണ് ആരോപണം. എന്നാൽ ഇത് കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമാണ്. അങ്ങനെയൊരു വാഹനം ഗഡ്കരിയുടെ മകളുടെ കല്ല്യാണത്തിന് ഉപയോഗിച്ചട്ടില്ല. അത്തരം ഒരു വാർത്ത മാധ്യമങ്ങളുടെ ഭാവന മാത്രമാണ്," ഗതാഗത മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
സ്കാനിയ ബസുകളുടെ ഉടമകളായ ഫോക്സ് വാഗൺ കമ്പനി നടത്തിയ ആഭ്യന്തര ഓഡിറ്റിലാണ് സംഭവം പുറത്തായത്. സ്കാനിയ ബസുകളുടെ ഒരു ഡീലർ വഴി ഗഡ്കരിയുടെ മകന് പാട്ടത്തിന് നൽകുന്നു എന്ന വ്യവസ്ഥയിലാണ് ബസ് കൈമാറിയത്. ബസിന് പണം വാങ്ങിയിട്ടില്ലെന്ന് ഫോക്സ് വാഗൺ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ സ്കാനിയ കമ്പനിയുടെ ഉദ്യോഗ്സ്ഥർ സമ്മതിച്ചു. നിലവിൽ ഈ ബസിന്‍റെ ഉടമസ്ഥത ആർക്കാണെന്നറിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ബസ് വാങ്ങിയതോ വിൽക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത് സ്വീഡിഷ് കമ്പനിയുടെ ആഭ്യന്തര കാര്യമാണെന്ന് ഗഡ്കരിയുടെ ഓഫീസ് അറിയിച്ചു. ലോകത്തെ പ്രമുഖ ട്രക്ക്, ബസ് നിര്‍മാണ കമ്പനിയായ സ്‌കാനിയ 2007-ലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 2011-ല്‍ കമ്പനി നിര്‍മാണ യൂണിറ്റും ആരംഭിച്ചിരുന്നു.
നന്ദിഗ്രാമില്‍ ആക്രമണശ്രമത്തിനിടെ പരിക്കേറ്റ് മമതാ ബാനര്‍ജി, ചിത്രങ്ങള്‍ കാണാം
2017-ല്‍ ഇതുസംബന്ധിച്ച് സ്‌കാനിയ നടത്തിയ അന്വേഷണത്തില്‍ സീനിയര്‍ മാനേജ്‌മെന്റ് തലത്തിലുള്ള ചില ജീവനക്കാരടക്കം കൃത്യവിലോപം നടത്തിയതായി കണ്ടെത്തിയിരുന്നു. കോഴയും ബിസിനസ് പാര്‍ട്ണര്‍മാര്‍ വഴിയുള്ള കൈക്കൂലിയും ഇതില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ടിനെ സംബന്ധിച്ച് സ്‌കാനിയ വക്താവ് റോയിട്ടേഴ്‌സിനോട് പ്രതികരിച്ചത്. സ്‌കാനിയ ഇന്ത്യയില്‍ സിറ്റി ബസുകള്‍ വില്‍ക്കുന്നത് അവസാനിപ്പിച്ചതായും ഫാക്ടറി അടച്ചുപൂട്ടിയതായും അദ്ദേഹം പറഞ്ഞു.
മനം കവരുന്ന അഴക്, നഭ നടേഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications