മോദിയെ ട്രോളി വീണ്ടും രാഹുല്‍! ചോദ്യം പേടിയാണെങ്കില്‍ എളുപ്പമാക്കി തരാം! പരിഹാസം
Recommended Video

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പലപ്പോഴായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യ സംവാദത്തിന് ക്ഷണിച്ചിട്ടുണ്ട്. എഴുതി തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന പ്രധാനമന്ത്രി രാജ്യത്തെ സുപ്രധാന വിഷയങ്ങളില്‍ സംവാദത്തിന് തയ്യാറാകാത്തതിനെ രാഹുല്‍ ചോദ്യം ചെയ്തിട്ടുമുണ്ട്. എന്നാല്‍ രാഹുലിന്‍റെ വെല്ലുവിളികളോട് ഇതുവരെ മോദി പ്രതികരിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം.
ഇപ്പോള്‍ രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ മറ്റൊരു പരിഹാസമാണ് ഉയര്‍ത്തിയിരിക്കുന്നത്. ചോദ്യം പേടിയാണെങ്കില്‍ എളുപ്പമാക്കി നല്‍കാമെന്നാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം.

പരസ്യ സംവാദത്തിന്
എന്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ കാണാന്‍ തയ്യാറാകുന്നില്ലെന്ന് പലപ്പോഴായി രാഹുല്‍ ഉയര്‍ത്തിയ ചോദ്യമാണ്. പല തവണ രാഹുല്‍ മോദിയെ പരസ്യ സംവാദത്തിന് വിളിച്ചിട്ടുമുണ്ട്. രാജ്യസുരക്ഷയോ, വിദേശ നിക്ഷേപമോ എന്ത് വിഷയത്തിലായാലും മോദിയോട് സംവദിക്കാന്‍ താന്‍ തയ്യാറാണെന്ന് രാഹുല്‍ പറഞ്ഞിരുന്നു.

വീണ്ടും പരിഹാസം
എന്നാല്‍ ഇതുവരേയും രാഹുലിന് മറുപടി നല്‍കാന്‍ പോലും മോദി തയ്യാറായിരുന്നില്ല. ഇതോടെ മോദിയെ വീണ്ടും പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍. തന്‍റെ ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം.

എളുപ്പമാക്കി തരാം
അഴിമതിയയെ കുറിച്ച് സംവാദത്തിലേര്‍പ്പെടാന്‍ പേടിയുണ്ടോ, എങ്കില്‍ സംവാദം എളുപ്പമാക്കി തരാമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. 1-റഫാലും അനില്‍ അംബാനിയും 2-നീരവ് മോദി, 3-അമിത് ഷായും നോട്ട് അസാധുവാക്കലും ഈ മൂന്ന് വിഷയങ്ങളില്‍ സംവാദം നടത്താം, രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

പേടിച്ച് മോദി
റാഫേല്‍ അഴിമതിയില്‍ പരസ്യ സംവാദത്തിന് വിളിച്ച് കൊണ്ട് രാഹുല്‍ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. ചാനല്‍ അഭിമുഖത്തിനിടെ അവതാരകയോട് കയര്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു രാഹുലിന്‍റെ പരിഹാസം.

അവതാരകയോട് തട്ടിക്കയറി
എബിപി ന്യൂസിന് മോദി നല്‍കിയ പ്രത്യേക അഭിമുഖത്തിനിടെയായിരുന്നു സംഭവം. റാഫേല്‍ കരാറില്‍ അനില്‍ അംബാനിക്ക് അനുകൂലമായി താങ്കള്‍ പ്രവര്‍ത്തിച്ചെന്ന ആരോപണത്തില്‍ വാസ്തവമുണ്ടോയെന്നായിരുന്നു അവതാരികയായ റുബികാ ലിയാഖത്തിന്‍റെ ചോദ്യം.

വിശ്വാസമില്ലേ
ഇത് കേട്ടതോടെ ദേഷ്യപ്പെട്ട മോദി വിരലുയര്‍ത്തിയാണ് റുബികയോട് പ്രതികരിച്ചത്. നിങ്ങള്‍ക്ക് സുപ്രീം കോടതിയെ പോലും വിശ്വാസമില്ലേ എന്നായിരുന്നു മോദിയുടെ മറുചോദ്യം. എ.ബി.പി ന്യൂസിന് സുപ്രീം കോടതിയെ വിശ്വാസമില്ലേയെന്നായിരുന്നു മോദിയുടെ ചോദ്യം.
|
മറുചോദ്യം
നിങ്ങള്‍ക്ക് പരമോന്നത കോടതിയെ പോലും വിശ്വാസമില്ലേങ്കില്‍ അത് നിര്‍ഭാഗ്യകരമായി പോയെന്ന് മോദി പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്‍റ് പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ അംഗീകരിക്കുന്നില്ലേ? നിങ്ങള്‍ സിഎജിയെ വിശ്വസിക്കുന്നില്ലേ? ഇന്ത്യന്‍ പാര്‍ലമെന്റിനെ വിശ്വസിക്കുന്നില്ലേ എന്നും മോദി ചോദിച്ചിരുന്നു.

അനുഭവിക്കും
ഇതിനെയാണ് രാഹുല്‍ ഗാന്ധി പരിഹസിച്ചത്. ചെയ്ത കര്‍മ്മത്തിന്‍റെ ഫലം നിങ്ങള്‍ അനുഭവിക്കുക തന്നെ ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി വീഡിയോ പങ്കുവെച്ച് കൊണ്ട് ട്വിറ്ററില്‍ കുറിച്ചു. ഓടി രക്ഷപ്പെട്ടോളും പക്ഷേ ഒളിക്കാനാവില്ലെന്നും രാഹുല്‍ കുറിച്ചു.
|
സത്യമറിയും
നിങ്ങളില്‍ നിന്ന് തന്നെ രാജ്യം സത്യമറിയും,സത്യത്തിന്‍റെ ശക്തി വലുതാണ്, അഴിമതിയെ കുറിച്ച് സംവദിക്കാന്‍ താന്‍ വീണ്ടും മോദിയെ വെല്ലുവിളിക്കുകയാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications