നരേന്ദ്ര മോദിയുടെ ഭാര്യ വിവരാവകാശ അപേക്ഷ നല്കിയതെന്തിന്?
അഹമ്മദാബാദ്: പ്രധാനമന്ത്രിയുടെ ഭാര്യ എന്ന നിലയില്‍ തനിക്ക് എന്തൊക്കെ സുരക്ഷാ സംവിധാനങ്ങളാണ് ലഭിക്കേണ്ടതെന്ന് അറിയാന്‍ യെശോദബെന്നിന് അവകാശമുണ്ട്. യെശോദബെന്നിനെ അറിയില്ലേ... പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ.
താന്‍ വിവാഹിതനാണെന്ന് നരേന്ദ് മോദി വ്യക്തമാക്കുന്നത് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് വേളയിലാണ്. നാമനിര്‍ദ്ദേശ പത്രികയില്‍ അദ്ദേഹം ഭാര്യയുടെ പേര് യെശോദബെന്‍ എന്ന് ചേര്‍ത്തിരുന്നു. അതിന് ശേഷം മാത്രമാണ് ലോകം അങ്ങനെയൊരു സ്ത്രീയെക്കുറിച്ച് അറിയുന്നത്.

പ്രധാനമന്ത്രിയുടെ ഭാര്യക്കും കുടുംബത്തിനും ലഭിക്കേണ്ട സുരക്ഷാ സംവിധാനങ്ങളെ കുറിച്ചറിയാന്‍ യെശോദബെന്‍ കഴിഞ്ഞ ദിവസം വിവാരാവകാശ നിയമ പ്രകാരം അപേക്ഷ നല്കി. മെഹ്സാന ജില്ലാ പോലീസ് മേധാവിക്കാണ് അപേക്ഷ നല്‍കിയത്.
ബ്രഹ്മന്വാദയിലെ സഹോദരന്റെ വീട്ടിലാണ് യെശോദബെന്‍ ഇപ്പോള്‍ താമസിക്കുന്നത്. പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ഭീകരാക്രമണ ഭീഷണിയുള്ളതിനാല്‍ ഒരു സംഘം സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പ് അംഗങ്ങളെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. യെശോദ എങ്ങോട്ടെങ്കിലും പോകുമ്പോള്‍ സുരക്ഷാ സംഘം കാറില്‍ പിന്തുടരും.

എന്നാല്‍ സ്വന്തമായി കാറോ, മറ്റ് വാഹനങ്ങളോ ഇല്ലാത്ത യെശോദ ബസ്സിലാണ് മിക്കപ്പോഴും യാത്ര ചെയ്യാറ്. അപ്പോഴും സുരക്ഷാ ഉദ്യോഗസ്ഥര്‍ കാറില്‍ തന്നെ പിന്തുടരും!
എന്നാല്‍ തനിക്കായി നിയോഗിച്ചിട്ടുള്ള സുരക്ഷാ ജീവനക്കാരില്‍ യെശോദക്ക് അത്ര വിശ്വാസമില്ല. ഇന്ദിരാഗാന്ധിയുടെ കൊലപാതകം ഉദ്ധരിച്ചാണ് ഇക്കാര്യം പറയുന്നത്. താനും തന്റെ കുടുംബാംഗങ്ങളും അവരെ ചൊല്ലി ആശങ്കാകുലാരെണെന്നും പ്രധാനമന്ത്രിയുടെ ഭാര്യ പറയുന്നു.
തന്റെ സുരക്ഷക്കെന്ന് പറഞ്ഞ് വന്നിട്ടുള്ള എസ്പിജിക്കാര്‍ അവരെ അതിഥികളെ പോലെ കാണണം എന്നാണത്രെ ആവശ്യപ്പെടുന്നത്. തന്റെ സുരക്ഷക്കായി നിയോഗിച്ചതിന്റെ ഉത്തരവുകള്‍ ചോദിച്ചപ്പോള്‍ അവര്‍ക്ക് ഉത്തരം ഉണ്ടായിരുന്നില്ലെന്നും യെശോദ പറയുന്നു.
മോദിക്കൊപ്പം കഴിയാന്‍ താത്പര്യമുണ്ടെന്ന് യെശോദ നേരത്തെ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ വിളിക്കായി കാത്തിരിക്കുകയാണെന്നാണ് യെശോദയുടെ സഹോരന് പറയുന്നത്. വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയില്‍ അഞ്ചിടത്താണ് പ്രധാനമന്ത്രിയുടെ ഭാര്യ എന്ന് യെശോദബെന്‍ തന്നെ വിശേഷിപ്പിച്ചിരിക്കുന്നത്.
ജീവന്റേയും മരണത്തിന്റേയും കാര്യമായതിനാല്‍ 48 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്നും യെശോദബെന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications