'നാരി ടു നാരായണി'; ബജറ്റില്‍ സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക ഊന്നല്‍
ദില്ലി: സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ സമ്പൂര്‍ണ കന്നി ബജറ്റ്. സ്ത്രീകളുടെ പുരോഗതി ഉറപ്പാക്കാതെ ലോകത്തിന് വളര്‍ച്ച സാദ്യമാകില്ലെന്ന് വ്യക്തമാക്കിയ ധനമന്ത്രി ഗ്രാമീണ വനിതകളുടെ സാമ്പത്തിക നിലവാരം ഉയര്‍ത്തുന്ന നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി. വികസനത്തില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കാന്‍ നാരി ടു നാരായണി പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

വനിതാ സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് എസ്എച്ച്ജി പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ പദ്ധതി നടപ്പാക്കും.സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകള്‍ക്ക് 5000 രൂപ ഓവര്‍ ഡ്രാഫ്റ്റ്, ഓരോ വനിതകള്‍ക്കും ഒരുലക്ഷം രൂപ വരെ വായ്പ എന്നിവയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
'ഗ്രാമം, ദരിദ്രര്‍, കര്‍ഷകര്‍' എന്നിവയുടെ വികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത് ധനമന്ത്രി വ്യക്തമാക്കി.ഒന്നാം നരേന്ദ്രമോദി സര്‍ക്കാറിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് അവതരണം തുടങ്ങിയത്. പുതിയ ഇന്ത്യക്കായുള്ള ജനങ്ങളുടെ ആഗ്രഹം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്നും പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിനുള്ള അംഗീകരമാണ് ജനവിധിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications