ഒന്നാം ക്ലാസ്സുകാരന് എച്ച് ഐ വി, സ്‌കൂളില്‍ നിന്നും പുറത്താക്കി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എച്ച് ഐ വി ബാധിച്ച ഒന്നാം ക്ലാസ്സുക്കാരനെ സ്‌കൂളില്‍ നിന്നും പുറത്താക്കി. പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗനാസ് ജില്ലയിലെ സ്‌ക്കൂളില്‍ നിന്നാണ് കുട്ടിയെ പുറത്താക്കിയത്.
ജൂണ്‍ മുതല്‍ ക്ലാസ്സില്‍ ഹാജരാവാന്‍ സ്‌കൂള്‍ അധികൃതര്‍ സമ്മതിച്ചിരുന്നു. എന്നാല്‍ സഹപാഠികളും മറ്റുരക്ഷിതാക്കളും ചേര്‍ന്ന് ക്ലാസ്സില്‍ നിന്ന് ഒഴിവാക്കണമെന്ന വാദം ശക്തമാക്കുകയായിരുന്നു. തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ പുറത്താക്കിയത്.

കുട്ടിയുടെ മാതാവും എച്ച് ഐവി ബാധിതതയാണ്. എയ്ഡ്‌സിനെതിരായ ബോധവത്കരണ പരിപാടിയില്‍ പങ്കെടുക്കുകയാണ് ഈ യുവതി. എയ്ഡ്‌സിനെതിരെ സര്‍ക്കാരിന്റെ ബോധവത്കരണ പരിപാടികള്‍ നടക്കുന്നതിനിടെയാണ് കുട്ടിയെ സ്‌കൂളില്‍ നിന്നും പുറത്താക്കിയത്.












Click it and Unblock the Notifications