ട്രെയിനും ബസും കൂട്ടിയിടിച്ചു, അഞ്ച് മരണം
വാരണാസി: വീണ്ടും ട്രെയിന്‍ കുരുന്നുകളുടെ ജീവന്‍ എടുത്തു. ട്രെയിനും ബസും കൂട്ടിയിടിച്ച് അഞ്ചു വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ മാവു ജില്ലയില്‍ ആണ് അപകടം ഉണ്ടായിരിക്കുന്നത്. രാവിലെ ആയിരുന്നു അപകടം നടന്നത്.
നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. അഞ്ചു കുട്ടികളും സംഭവ സ്ഥലത്തു നിന്നു തന്നെ മരണപ്പെടുകയായിരുന്നു. 24 കുട്ടികളായിരുന്നു സ്‌കൂള്‍ ബസില്‍ ഉണ്ടായിരുന്നത്. മൂന്നു കുട്ടികളെ ഗുരതര പരിക്കുകളോടെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുക ആണ്.

വാരണാസിയില്‍ നിന്നും അസംഗ്രയില്‍ പോകുന്ന ട്രെയിനുമായാണ് ബസ് കൂട്ടിയിടിച്ചത്. തംസ് എക്‌സ്പ്രസ് ആണ് കൂട്ടിയിടിച്ചത്. ട്രെയിന്‍ വരുന്നത് അറിയാതെ സ്‌കൂള്‍ ഡ്രൈവര്‍ റെയില്‍വെ ക്രോസിങ്ങിലേയ്ക്ക് ബസ് കയറ്റുക ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ആളില്ലാ ലെവല്‍ ക്രോസായിരുന്നു അത്. ഡ്രൈവറുടെ അശ്രദ്ധ ആണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.
മരിച്ച കുട്ടികള്‍ എല്ലാം പ്രൈമറി ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ ആണ്. പോലീസ് സംഭവ സ്ഥാലത്തെത്തി ദൃക്‌സാക്ഷികളുടെ മൊഴി എടുത്തു.












Click it and Unblock the Notifications