5 വയസ്സുകാരിയെ സ്‌കൂള്‍ ബസ് കണ്ടക്ടര്‍ കാലില്‍ കടിച്ചു, കാരണം അവ്യക്തം
ലുധിയാന: സ്‌കൂള്‍ ബസ്സില്‍ കയറിയ 5 വയസ്സുകാരിയുടെ കാലില്‍ കണ്ടക്ടര്‍ കടിച്ചു. ശാസ്ത്രി നഗറിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയ്ക്കാണ് അസ്വാഭാവികമായ അനുഭവം ഉണ്ടായത്. വീട്ടിലേക്ക് സ്‌കൂള്‍ ബസ്സ് എത്തുന്നതിന് മുന്‍പായിരുന്നു കുട്ടിയുടെ കാലില്‍ ഇയാള്‍ കടിച്ചത്.
കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ 27 കാരനായ സരബജീത്ത് സിങിനെ അറസ്റ്റ് ചെയ്തു. വ്യാഴ്യാഴ്ചയാണ് സംഭവം നടന്നത്. സ്‌കൂളില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരിക്കുകയാണ്.

എഴാം ക്ലാസ് വിദ്യാഭ്യാസമുള്ള ഇയാള്‍ അവിവാഹിതനാണ്. എന്തിനാണ് കുട്ടിയുടെ കാലില്‍ കടിച്ചത് എന്ന് വ്യക്തമല്ല. കുട്ടികള്‍ക്ക് നേരെയുള്ള അക്രമണങ്ങള്‍ക്കാണ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications