കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ സ്‌ക്കൂളുകള്‍ തുറക്കാന്‍ ആലോചന; എസ്എസ്എല്‍സി പരീക്ഷ നാളെ

  • By News Desk
Google Oneindia Malayalam News

ദില്ലി: കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്‌ക്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് ആശങ്ക നിലനില്‍ക്കുകയാണ്. ജൂെൈലയില്‍ ഗ്രീന്‍, ഓറഞ്ച് സോണുകളിലെ സ്‌ക്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ദ പ്രിന്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുപ്പത് ശതമാനം ഹാജരോടെ ക്ലാസുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഈ കാലയളവില്‍ എട്ട് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും ക്ലാസുകള്‍ ആരംഭിക്കുന്നത്. ബാക്കിയുള്ള കുട്ടികള്‍ മുഴുവന്‍ ക്ലാസുകളും പ്രവര്‍ത്തന സജ്ജമാകുന്നതുവരെ വീടുകളില്‍ തുടരണമെന്നാണ് റിപ്പോര്‍ട്ട്.

school

'ലോക്ക്ഡൗണിന് ശേഷം സ്‌ക്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ സ്വീകരിച്ചു വരികയാണ്. സുരക്ഷാ നടപടികള്‍ പാലിക്കേണ്ടതിനാല്‍ മുതിര്‍ന്ന ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും ക്ലാസുകള്‍ ആരംഭിക്കുക. പ്രൈമറി വിദ്യാര്‍ത്ഥികള്‍ ശുചിത്വ നിര്‍ദേശങ്ങള്‍ എല്ലായ്‌പ്പോഴും പാലിക്കുമെന്ന് കരുതുന്നില്ല.' മാനവവിഭവ ശേഷി മന്ത്രാലയം മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

കൊറോണയുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ പിന്തുടരാനും മറ്റുള്ളവര്‍ക്ക് അത് മനസിലാക്കി കൊടുക്കുന്നതിനും അധ്യാപകര്‍ക്ക് ക്ലാസുകള്‍ നല്‍കേണ്ടതുണ്ട്. എന്നാല്‍ അസംബ്ലി അടക്കമുള്ള കാര്യങ്ങള്‍ അനുവദിക്കില്ലെന്നും റിപ്പാര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കേരളത്തില്‍ നാളെയാണ് മാറ്റിവെച്ച എസ്എസ്എല്‍സി- ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ തുടങ്ങുന്നത്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ കൃത്യമായ ക്രമീകരണങ്ങളോടെയാണ് പരീക്ഷ നടത്തുക. പരീക്ഷ കേന്ദ്രങ്ങളില്‍ പൊലീസിനെ വിന്യസിക്കും. വനിതാ പൊലീസിനേയും ഡ്യൂട്ടിക്കായി വിന്യസിക്കാനാണ് തീരുമാനം.

മാസ്‌ക്കുകള്‍ ധരിച്ചും കൈകള്‍ അണുവിമുക്തമാക്കിയും സാമൂഹിക അകലം പാലിച്ചുമായിരിക്കും വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുക. നാളെ ഉച്ചക്ക് ശേഷമാണ് എസ്എസ്എല്‍സി പരീക്ഷ. രാവിലെ വിഎച്ചഎസ്‌സി പരീക്ഷ നടക്കും. മറ്റന്നാള്‍ എസ്എസ്എല്‍സിക്കൊപ്പം ഹയര്‍സെക്കണ്ടറി പരീക്ഷകളാവും നടക്കുക. കേരളത്തിലും ലക്ഷ്യദ്വീപിലും ഗള്‍ഫിലുമായി എസ്എസ്എല്‍സിക്ക് 2945 പരീക്ഷ കേന്ദ്രങ്ങളാണുള്ളത്.

മുഴുവന്‍ വിദ്യാര്‍ത്ഥികളേയും ഐആര്‍ തെര്‍മോമീറ്റര്‍ ഉപയോഗിച്ച് പരീക്ഷ നടത്തിയ ശേഷമായിരിക്കും സ്‌ക്കൂളിലേക്ക് കടത്തിവിടുക.

സൂത്രധാരൻ കാരി രതീഷ്, ബജ്റംഗ്ദൾ ജില്ലാ നേതാവ്, കുപ്രസിദ്ധ ഗുണ്ട, കൊലക്കേസ് പ്രതി, പോലീസ് പൊക്കി!സൂത്രധാരൻ കാരി രതീഷ്, ബജ്റംഗ്ദൾ ജില്ലാ നേതാവ്, കുപ്രസിദ്ധ ഗുണ്ട, കൊലക്കേസ് പ്രതി, പോലീസ് പൊക്കി!

വിമാനങ്ങള്‍ റദ്ദാക്കി; റീഫണ്ടുമില്ല... എയര്‍പോര്‍ട്ടുകളില്‍ സംഘര്‍ഷം... സര്‍വീസ് തുടങ്ങിയ ദിനത്തില്‍വിമാനങ്ങള്‍ റദ്ദാക്കി; റീഫണ്ടുമില്ല... എയര്‍പോര്‍ട്ടുകളില്‍ സംഘര്‍ഷം... സര്‍വീസ് തുടങ്ങിയ ദിനത്തില്‍

English summary
School From Green And Orange Zone May Reopen In July
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X