കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്‍പതാം ക്ലാസ്സുകാരിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു

  • By Siniya
Google Oneindia Malayalam News

ഷിര്‍ധോം :ഒന്‍പതാം ക്ലാസ്സുക്കാരിയെ കത്തിക്കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. പെണ്‍കുട്ടി സ്‌കൂള്‍ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയിലാണ് സംഭവം. 24 നാലുക്കാരനായ അജയ് വിജയ് പട്ടീലാണ് ബലാത്സംഗം ചെയ്തത്. ഷിര്‍ധോം ഗ്രാമത്തില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. പോലിസില്‍ പരാതിപ്പെട്ടെങ്കിലും പ്രതിക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു.

സംഭവത്തെ കുറിച്ച് പോലിസ് പറയുന്നതിങ്ങനെ, പെണ്‍കുട്ടി ശനിയാഴ്ച വൈകുന്നേരം 3.30 തോടെ മറ്റുകുട്ടികളോടപ്പം വീട്ടിലേക്ക് പോകുകയായിരുന്നു. മറ്റു കുട്ടികള്‍ വീടുകളില്‍ നിന്നും പെണ്‍കുട്ടിക്ക് ഏകദേശം ഒരു കിലോമീറ്ററോളം ഒറ്റയ്ക്ക് സഞ്ചരിക്കണം. പെണ്‍കുട്ടി പോകുന്ന ആളൊഴിഞ്ഞ വഴിയില്‍ പ്രതി സൈക്കിളില്‍ കാത്തുനില്‍ക്കുകയായിരുന്നു. പിന്നിട് അജയ് കുട്ടിയെ പിന്തുടര്‍ന്നു. ഒഴിഞ്ഞുമാറിയ പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.

rapeattempt

പിന്നിട് പ്രതി പെണ്‍കുട്ടിയെ വലിച്ചിഴച്ച് വയലിലിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗം ചെയ്ത കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് പ്രതി വീണ്ടും ഭീഷണിപ്പടുത്തുകയും ചെയ്തു. പക്ഷേ പെണ്‍കുട്ടി വീട്ടിലെത്തിയ ഉടനെ രക്ഷിതാക്കളോട് സംഭവം വിവരിക്കുകയായിരുന്നു. രക്ഷിതാക്കള്‍ മാന്‍പാടി പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

ചൈല്‍ഡ് സെക്ഷ്യല്‍ വകുപ്പ് പ്രകാരം അജയ് വിജയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ പ്രതിയെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. വൈകാതെ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പോലിസ് പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

English summary
A class nine girl, who was on her way to home after school, was allegedly threatened on knifepoint and raped by a 24-year-old.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X