കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികള്‍ ചൂരിദാര്‍ ധരിച്ചാല്‍ പീഡനം കുറയുമെന്ന് വനിത എംഎല്‍എ

Google Oneindia Malayalam News

തെലുങ്കാന: പെണ്‍കുട്ടികള്‍ ചൂരിദാര്‍ ധരിച്ചാന്‍ പീഡനങ്ങളില്‍ നിന്നും രക്ഷ നേടാമെന്ന് തെലുങ്കാന രാഷ്ട്ര സമിതി എംഎല്‍എ സുരേഖ. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് പകരം നീളമുളഅള ചൂരിദാറുകള്‍ ധരിക്കുന്നത് ശാരീരിക പീഡനങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥിനികള്‍ക്ക് രക്ഷനേടാനാകുമെന്നാണ് എംഎല്‍എയുടെ വാദം.

സ്‌കൂളുകളില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്ന സഹവിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് ഡീബാര്‍ ചെയ്യണം. അവര്‍ക്ക് മറ്റ് സ്‌കൂളുകളില്‍ അഡ്മിഷല്‍ ലഭിക്കാത്ത രീതിയില്‍ നിയമനിര്‍മ്മാണം നടത്തണമെന്നും സുരേഖ പറയുന്നു.

Surekha MLA

പെണ്‍കുട്ടികളുടെ യൂണിഫോമായി ചെറിയ വസ്ത്രങ്ങളാണ് പല സ്‌കൂളുകളില്‍ നിന്നും നല്‍കുന്നത്. ഇതില്‍ നിന്നും മാരി പെണ്‍കുട്ടികള്‍ക്ക് ചൂരിദാര്‍ നല്കമമെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു. ചൂരിദാര്‍ ശരീരത്തെ ഭൂരിഭാഗവും മറക്കുന്ന വസ്ത്രമാണ്.

പെണ്‍കുട്ടികളെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. ഇനി പെണ്‍കുട്ടികള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ അവരെ ബ്ലാക്ക് ലിസ്റ്റ് ചെയ്യമമെന്നും സുരേഖ പറഞ്ഞു.

English summary
A woman legislator of the ruling Telangana Rashtra Samithi (TRS) has demanded that ‘short dresses’ should be replaced with salwar kameez as school uniform to curb sexual harassment or molestation of girls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X