Get Updates
Get notified of breaking news, exclusive insights, and must-see stories!

നവംബർ 14 ന് സ്കളുകൾക്ക് അവധി പ്രഖ്യാപിച്ച് അധികൃതർ;നിശ്ചിത സര്‍ക്കാര്‍ ഓഫീസുകൾക്കും അവധി ബാധകം

ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ പശ്ചാത്തലത്തിൽ തെലങ്കാനയിലും ബിഹാറിലും നാളെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്റ്റേഷനുകൾക്ക് സമീപമുള്ള സ്കൂളുകൾ അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. സർക്കാർ ഓഫീസുകൾക്കും വോട്ടെണ്ണൽ ദിനം അവധിയായിരിക്കും. വോട്ടെണ്ണൽ പ്രക്രിയയുടെ സുരക്ഷയും സുഗമമായ നടത്തിപ്പിനും വേണ്ടിയാണ് അവധി അനുവദിച്ചതെന്ന് അധികൃതർ പറഞ്ഞു.

hol-

തെലങ്കാന ഉപതിരഞ്ഞെടുപ്പ്

തെലങ്കാനയിലെ ജൂബിലി ഹിൽസ് മണ്ഡലത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കടുത്ത മത്സരത്തിനാണ് ഇവിടെ കളമൊരുങ്ങിയത്. 58 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി നവീൻ യാദവ് (എഐഎംഐഎമ്മിന്റെ പിന്തുണയോടെ), ബിജെപിയുടെ എൽ. ദീപക് റെഡ്ഡി, അന്തരിച്ച എംഎൽഎ ഗോപിനാഥിന്റെ ഭാര്യ സുനിത ഗോപിനാഥ് (ബിആർഎസ്) എന്നിവരായിരുന്നു പ്രധാന സ്ഥാനാർത്ഥികൾ. നവംബർ 11 നായിരുന്നു വോട്ടെടുപ്പ്. സുഗമമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി, എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ലൈവ് വെബ്‌കാസ്റ്റിംഗും ഡ്രോൺ നിരീക്ഷണവും ഉൾപ്പെടെ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

തിരഞ്ഞെടുപ്പ് ദിവസം വോട്ടർമാരുടെയും പോളിംഗ് ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പാക്കാൻ 1700-ലധികം പോലീസ് ഉദ്യോഗസ്ഥരെയും എട്ട് സിഐഎസ്എഫ് കമ്പനികളെയും വിന്യസിച്ചിട്ടുണ്ട്.

ബിഹാർ തിരഞ്ഞെടുപ്പ് ഫലം നാളെ

ബിഹാർ ആര് ഭരിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ എൻഡിഎ തന്നെ ഭരണത്തിൽ തുടരുമോ അതോ തേജസ്വി യാദവിന്റെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം ഭരണം പിടിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും. എക്സിറ്റ് പോൾ ഫലങ്ങളെല്ലാം ഇക്കുറിയും എൻഡിഎയുടെ വിജയമാണ് പ്രവചിക്കുന്നത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 125 സീറ്റുകളായിരുന്നു എൻ ഡി എയ്ക്ക് ലഭിച്ചത്.. ബിജെപി 74 സീറ്റ് നേടി മുന്നണിയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. ജെ ഡി യുവിന് 43 സീറ്റാണ് ലഭിച്ചത്. വി ഐ പി, എച്ച്എ എം തുടങ്ങിയ ചെറുകക്ഷികൾ 8 സീറ്റുകളും നേടി. പ്രതിപക്ഷ മഹാസഖ്യം (എം ജി ബി) 110 സീറ്റുകൾ നേടിയപ്പോൾ, ആർജെഡി 75 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. കോൺഗ്രസ് 19 സീറ്റുകളും സി പി ഐ(എം എൽ) ലിബറേഷൻ 12 സീറ്റുകളും നേടി. ഗ്രാൻഡ് ഡെമോക്രാറ്റിക് സെക്യുലർ ഫ്രണ്ട്, പ്രധാനമായും എ ഐ എം ഐ എം, 5 സീറ്റുകൾ ഉറപ്പിച്ചപ്പോൾ മറ്റുള്ളവരും സ്വതന്ത്രരും 3 സീറ്റുകൾ പങ്കിട്ടെടുത്തു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+