ജാവലിന്‍ തലയില്‍തറച്ച് വിദ്യാര്‍ഥി ഗുരുതരവസ്ഥയില്‍

വൈകുന്നേരം നാല് മണിയോടടുത്താണ് സംഭവം നടക്കുന്നത്. കായികാധ്യാപകന്റെ അസാന്നിദ്ധ്യത്തിലാണ് പരിശീലനം നടത്തിയത്. അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. പന്ത്രണ്ടാം കഌസ് വിദ്യാര്‍ഥികളാണ് പരിശീലനം നടത്തുന്നത്. സുഹൃത്തായ ദീപക്കിന്റെ ശരീരത്തില്‍ ജാവലിന്‍ തറയ്ക്കുന്നതില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിയ്ക്കവെയാണ് റോഷന്‍ അപകടത്തിലാവുന്നത്. ജാവലിന്‍ ദീപക്കിന് നേരെ വരുന്നത് കണ്ട റോഷന്‍ സുഹൃത്തിനെ പിടിച്ച് മാറ്റുകയായിരുന്നു.
തലയോട്ടിയില്‍ രണ്ട് ഇഞ്ച് ആഴത്തില്‍ ജാവലിന്‍ തറച്ചു കയറി. മുതിര്‍ന്ന വിദ്യാര്‍ഥികളില്‍ ഒരാള്‍ കുട്ടിയുടെ തലയില്‍ നിന്നും ജാവലിന്‍ വലിച്ചൂരി. തുടര്‍ന്ന് അധ്യാപകര്‍ കുട്ടിയ ആശുപത്രിയിലാക്കി. ചെറിയ കുട്ടികള്‍ ഒരുപാട് ഉള്ള വിദ്യാലയത്തില്‍ അധ്യാപകന്റെ നേതൃത്വത്തില്ലലാതെ പരിശീലനം നടത്തുന്നതിനെതിരെ കുട്ടിയുടെ അച്ഛന്‍ പ്രതികരിച്ചു.
അധ്യാപകരുടെ അശ്രദ്ധയാണ് അപകടത്തിന്കാരണമായതെന്നും റോഷന്റെ അച്ഛന്‍ സൂരജ്ഭന്‍ ലാമ പറഞ്ഞു. കുട്ടിയെ ആദ്യം മജീദിയ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ അപകടനില മോശമായതിനെത്തുടര്‍ന്ന് എഐഎംഎസി ലേക്ക് മാറ്റുകയായിരുന്നു. കായിക അധ്യാപകന്‍ സുഷീല്‍ കുമാറിനെതിരെ കേസെടുത്തു. ജാവലിന്‍ എറിഞ്ഞ പന്ത്രണ്ടാം കഌസ് വിദ്യാര്‍ഥി ഇത് വരെ വീട്ടില്‍ മടങ്ങിയെത്തിയിട്ടില്ല.












Click it and Unblock the Notifications