കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിജി പഠിച്ച ആ സ്‌കൂള്‍...ഇനിയില്ല!!!എല്ലാം ചരിത്രം, ഇതാണ് കാരണം.. വീഡിയോ

164 വര്‍ഷം പഴക്കമുള്ള സ്കൂളാണ് അടച്ചുപൂട്ടുന്നത്

  • By Manu
Google Oneindia Malayalam News

രാജ്‌കോട്ട്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ ആ സ്‌കൂള്‍ ഇനിയില്ല. ഗാന്ധി പഠിച്ച നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള സ്‌കൂളാണ് അടച്ചുപൂട്ടിയത്. നിലവാരത്തകര്‍ച്ചയെ തുടര്‍ന്നാണ് സ്‌കൂള്‍ അടച്ചുപൂട്ടുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

പൂട്ടുന്നത്

164 വര്‍ഷത്തെ പഴക്കമുള്ള ആല്‍ഫ്രഡ് ഹൈസ്‌കൂളാണ് വിസ്മൃതിയിലാവുന്നത്. ഗാന്ധിജി പഠിച്ച സ്‌കൂളെന്ന നിലയിലാണ് ഈ സ്‌കൂള്‍ ചരിത്രത്താളുകളില്‍ ഇടംപിടിച്ചത്. ആല്‍ഫ്രഡ് സ്‌കൂള്‍ മോഹന്‍ദാസ് ഗാന്ധി സ്‌കൂളെന്ന പേരിലും അറിയപ്പെട്ടിരുന്നു.

ഇനി

സ്‌കൂള്‍ അടച്ചുപൂട്ടുകയാണെങ്കിലും ആ കെട്ടിടം അവിടെത്തന്നെയുണ്ടാവും. ഇനി ഈ കെട്ടിടം മ്യൂസിയമാക്കാനാണ് പദ്ധതി. കഴിഞ്ഞ വര്‍ഷത്തെ തന്നെ ഇതു മ്യൂസിയമാക്കാനുള്ള നീക്കത്തിന് ഗുജറാത്ത് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. 1947ല്‍ രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ച ശേഷമാണ് സ്‌കൂളിന്റെ പേര് മോഹന്‍ദാസ് ഗാന്ധി ഹൈസ്‌കൂള്‍ എന്നാക്കിയത്.

ഗാന്ധി പഠിച്ചത്

1887ലാണ് ഗാന്ധി ഈ സ്‌കൂളില്‍ നിന്നു പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. 18 വയസ്സുള്ളപ്പോഴായിരുന്നു ഗാന്ധി ആല്‍ഫ്രഡ് സ്‌കൂളിനോടു വിടപറഞ്ഞത്. 1853ല്‍ ബ്രിട്ടീഷ് ഭരണകാലത്താണ് ഈ സ്‌കൂള്‍ സ്ഥാപിച്ചത്. അക്കാലത്ത് സൗരാഷ്ട്ര മേഖലയിലെ ഏക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കൂടിയായിരുന്നു ഇത്.

125 കുട്ടികള്‍

ഈ സ്‌കൂളില്‍ 125 കുട്ടികള്‍ മാത്രമേ ഇപ്പോള്‍ ഉണ്ടായിരുന്നുള്ളൂ. ഇവര്‍ക്കെല്ലാം സ്‌കൂള്‍ വിടുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിക്കഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം

2016ലാണ് സ്‌കൂള്‍ മ്യൂസിയമാക്കണമെന്ന നിര്‍ദേശം രാജ്‌കോട്ട് മുന്‍സിപ്പല്‍ കോര്‍പറോഷന്‍ സര്‍ക്കാരിന് അയച്ചത്. ഇതിനു സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും ചെയ്തു. ഗാന്ധിജി പഠിച്ചിറങ്ങിയ സ്‌കൂളാണെങ്കിലും സമീപകാലത്തെ ഇവിടുത്തെ വിജയശതമാനം ദയനീയമായിരുന്നു. കഴിഞ്ഞ വര്‍ഷം ഇവിടെ 10ാം ക്ലാസ് പരീക്ഷയെഴുതിയ ഒരാള്‍ പോലും ജയിച്ചിരുന്നില്ല.

English summary
The Alfred High School where Mahatma Gandhi studied - has been shut down by the authorities to make way for a museum.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X