കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നാം ക്ലാസുകാരനെ അധ്യാപകന്‍ അടിച്ചു കൊന്നു

  • By Mithra Nair
Google Oneindia Malayalam News

ലക്‌നൗ: മോഷണ കുറ്റം ആരോപിച്ച് അധ്യാപകന്‍ ശിക്ഷിച്ച കുട്ടി മരിച്ചു. ലക്‌നൗവിലെ ബരാബാങ്കി റഹലമോ അക്കാദമി സ്‌കൂളിലെ മൂന്നാംക്ലാസുകാരനായ ശിവയാണ് മരിച്ചത്. പെന്‍സിലും റബ്ബറും മോഷ്ടിച്ച കുറ്റത്തിനാണ് അധ്യാപകന്‍ കുട്ടിയെ ശിക്ഷിച്ചത്. ബാരബന്‍കി ഗ്രാമത്തിലെ ചാവിരാജിന്റെ മകനാണ് മരിച്ച ശിവ

ബുധനാഴ്ച ക്ലാസില്‍ നിന്ന് മോഷണം പോയ പെന്‍സിലും റബ്ബറും ശിവയുടെ ബാഗില്‍ നിന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രധാന അധ്യാപകന്‍ ലളിത് വര്‍മ്മ ഗുരുതരമായി മര്‍ദ്ദിച്ചതായിട്ടാണ് ആരോപണം.

lucknow.jpg

മോഷണം നടന്നെന്ന മറ്റൊരു വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പ്രിന്‍സിപ്പല്‍ മൂന്നാം ക്ലാസിലെ എല്ലാ വിദ്യാര്‍ത്ഥികളുടെ ബാഗുകളും പരിശോധിച്ചിരുന്നു. ഇതിനിടയില്‍ ശിവയുടെ ബാഗില്‍ നിന്നും പെന്‍സിലും റബ്ബറും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അധ്യാപകന്‍ ശിവയെ കഠിനമായി മര്‍ദ്ദിച്ചു.

വൈകുന്നേരം വീട്ടിലെത്തിയ കുട്ടി ശാരീരികാസ്വാസ്ഥ്യത പ്രകടിപ്പിക്കുകയും രക്തം ഛര്‍ദ്ദിക്കുകയും ചെയ്തതോടെ മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍വെച്ച് തന്നെ മരിക്കുകയായിരുന്നു.

English summary
In a sickening instance of corporal punishment, a 11-year-old class III student of a Barabanki school died on Wednesday, ruthlessly beaten up by the school principal over a mere pencil and eraser.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X