കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപകരോടും കുട്ടികളോടും ബിജെപിയില്‍ ചേരാന്‍ സ്‌കൂള്‍ അധികൃതര്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: സ്‌കൂളിലും കോളേജിലും ഒക്കെ രാഷ്ട്രീയം നിരോധിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ് ബിജെപിക്ക് വേണ്ടി ഒരു സ്‌കൂള്‍ അംഗത്വ കാമ്പയിനില്‍ ഏര്‍പ്പെടുന്നത്. ദില്ലിയില്‍ നിന്നാണ് വാര്‍ത്ത.

ദില്ലിയിലെ പ്രശസ്തമായ റിയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധികൃതരാണ് അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും ബിജെപിയില്‍ ചേരാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. താത്പര്യമുള്ളവര്‍ മാത്രം പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ മതിയെന്നാണ് ഇവര്‍ പറയുന്നതെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് റിപ്പോര്‍ട്ട്.

BJP Flag

പാര്‍ട്ടിയില്‍ ചേരാന്‍ അധ്യാപകരോട് നിര്‍ബന്ധം പിടിക്കുന്നുണ്ടത്രെ. അതിന് തയ്യാറല്ലാത്തവരുടെ ശമ്പളം പിടിച്ചുവച്ചതായും ആക്ഷേപമുണ്ട്.

സ്‌കൂള്‍ എന്ന് പറയുമ്പോള്‍ ഒരു ചെറിയ സ്‌കൂള്‍ ആണിതെന്ന് കരുതരുത്. 1976 ല്‍ മുംബൈയില്‍ തുടങ്ങിയ റിയാന്‍ ഇന്‍ര്‍നാഷണല്‍ സ്‌കൂളിന് ഇപ്പോള്‍ രാജ്യത്തെമ്പാടുമായി 133 സ്‌കൂളുകളുണ്ട്. രണ്ട് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

സ്‌കൂളിന്റെ മാനേജിങ് ഡയറക്ടറായ ഗ്രേസ് പിന്റോ അംഗത്വ കാമ്പയിന്റെ കാര്യം സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ആരേയും ഇക്കാര്യത്തില്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്.

എന്തായിരിക്കും ഒരു സ്‌കൂളിന് ബിജെപിയോട് ഇത്ര താത്പര്യം എന്ന് ആര്‍ക്കായാലും സംശയം തോന്നില്ലേ. എന്നാല്‍ അങ്ങനെ ഒരു സംശയത്തിന്റെ ആവശ്യമില്ല കെട്ടോ. ഈ ഗ്രേസ് പിന്റോ എന്ന കക്ഷി മഹിള മോര്‍ച്ചയുടെ ദേശീയ സെക്രട്ടറിയാണ്.

അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വാട്‌സ് ആപ്പ് വഴിയാണ് ബിജെപിയില്‍ ചേരാന്‍ സന്ദേശം അയച്ചത്. ബിജെപിയില്‍ പ്രാഥമിക അംഗത്വം ലഭിക്കുന്നതിന് ഒരു നമ്പറിലേക്ക് മിസ്ഡ് കോള്‍ അടിച്ചാല്‍ മതി. ഈ നമ്പറാണ് സന്ദേശമായി അയച്ചിട്ടുള്ളത്.

സ്‌കൂളിലെ തോട്ടക്കാരന്‍ മുതല്‍ ഏറ്റവും മുതിര്‍ന്ന അധ്യാപകന്‍ വരെയുള്ളവരോട് പത്ത് പേരെ വീതം പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ടത്രെ.

English summary
School management tells teachers, kids to join BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X