കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയെ ബഹുമാനിച്ചില്ലെന്നാരോപണം; അധ്യാപികയെ സസ്പെന്റ് ചെയ്തു

  • By Desk
Google Oneindia Malayalam News

ഉത്തരാഖണ്ഡ്: പൊതുയോഗത്തിനിടെ ട്രാൻസ്ഫർ അപേക്ഷയുമായി എത്തിയ അധ്യാപികയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത്. 57 കാരിയായ ഉത്തര ഭാഗുഗുണയെന്ന അധ്യാപികയെ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ സസ്പെൻഡ് ചെയ്യാനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ജനതാ ദർബാർ പരിപാടിക്കിടെയാണ് സ്ഥലംമാറ്റം വേണമെന്ന അപേക്ഷയുമായി അധ്യാപിക എത്തിയത്. നൗഗാവിലെ സർക്കാർ പ്രൈമറി സ്കൂൾ അധ്യാപികയാണ് ഉത്തര. ഈ കുഗ്രാമത്തിൽ തനിക്ക് സ്ഥലം മാറ്റം അനുവദിക്കണമെന്നും കഴിഞ്ഞ 25 വർഷങ്ങളിലായി ഇത്തരത്തിലുള്ള സ്ഥലങ്ങളിൽ മാത്രമാണ് തനിക്ക് നിയമനം ലഭിച്ചിട്ടുള്ളതെന്നും ഇവർ മുഖ്യമന്ത്രിയോട് പറഞ്ഞു.

cm

എന്നാൽ ആവശ്യം നിരസിച്ചതോടെ ഉത്തര മുഖ്യമന്ത്രിയുടെ നേരെ ആക്രോശിക്കുകയായിരുന്നു. തുടർന്ന് അധ്യാപികയെ അറസ്റ്റ് ചെയ്യാൻ ത്രിവേന്ദ്ര റാവത്ത് മൈക്കിലൂടെ പലപ്രാവശ്യം പോലീസിനോട് ആവശ്യപ്പെട്ടു. സിആർപിസി 151-ാം വകുപ്പ് പ്രകാരും പോലീസ് അധ്യാപികയെ കസ്റ്റഡിയിൽ എടുത്തെങ്കിലും വൈകുന്നേരത്തോടെ വിട്ടയച്ചു.


മുഖ്യമന്ത്രിയോട് അധ്യാപിക കയർക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. അധ്യാപികയെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. ഒരു മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹം സംയമനം പാലിക്കണമായിരുന്നു എന്ന വിമർശനവും ഉയർന്നു.

അതേസമയം ജനങ്ങളുടെ ആവശ്യങ്ങളുടെ ആവശ്യങ്ങൾ ചർച്ചചെയ്യുന്നിടത്ത് സ്ഥലം മാറ്റം ആവശ്യപ്പെട്ടെത്തിയ അധ്യാപികയുടെ നടപടി ശരിയല്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. മുഖ്യമന്ത്രി അധ്യാപികയുടെ ആവശ്യം നിരസിക്കുകയായിരുന്നില്ല പിന്നീട് പരിഗണിക്കാമെന്നാണ് പറഞ്ഞതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറുപ്പിൽ അറിയിച്ചു.

തന്റെ ഭർത്താവ് മരിച്ചതിനാൽ കുട്ടികൾ ഡെറാഡൂണിൽ തനിയെയാണ് താമസം.
അവരുടെ സംരക്ഷണത്തിനായാണ് താൻ സ്ഥലം മാറ്റം ആവശ്യപ്പെട്ടതെന്ന് അധ്യാപിക പറഞ്ഞു.

English summary
School principal arrested for ‘showing disrespect’ to Uttarakhand CM, angry Rawat orders suspension
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X