കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥിയെ തുടര്‍ച്ചയായി പീഡനത്തിനരയാക്കി; ബീഹാറില്‍ അധ്യാപകന്‌ വധശിക്ഷ

Google Oneindia Malayalam News

പാട്‌ന: ബീഹാറില്‍ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥിയെ തുടര്‍ച്ചയായി പീഡനത്തിരയാക്കിയ കേസില്‍ സ്‌കൂള്‍ പ്രന്‍സിപ്പലിന്‌ വധശിക്ഷ. 11വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിലാണ്‌ പ്രതി അരവിന്ദ്‌ കുമാറിന്‌ വധശിക്ഷ ലഭിച്ചത്‌. ഇരക്ക്‌ പ്രതി 15 ലക്ഷം രൂപ നല്‍കണണെന്നും കോടതി ഉത്തരവിട്ടു. കൂലിപ്പണിക്കാരനായ ആളുടെ മകളെയാണ്‌ അരവിന്ദ്‌ കുമാര്‍ പീഡനത്തിനരയാക്കിയത്‌.പ്രതിക്ക്‌ 1 ലക്ഷം രൂപ നഷ്ടപരിഹാരം ചുമത്തിയിട്ടുണ്ട്‌.

സംഭവത്തെ തുടര്‍ന്ന്‌ പ്രതിയുമായി ഗൂഢാലോചന നടത്തിയ അഭിഷേക്‌ കുമാറിന്‌ ജീവപര്യന്തം തടവ്‌ ശിക്ഷ വിധിക്കുന്നതായും സ്‌പെഷല്‍ കോടതി ജഡ്‌ജ്‌ അവദേശ്‌ കുമാര്‍ വിധിച്ചു. അഭിഷേകിന്‌ 50000 രൂപ പിഴയുണ്ട്‌. ഈ തുകയും ഇരയ്‌ക്ക്‌ ലഭിക്കും.പീഡിപ്പിച്ച പ്രതി അരവിന്ദിന്റെ ഉടമസ്ഥതയിലുള്ള പാട്‌നയിലെ ന്യൂ സെന്‍ട്രല്‍ പബ്ലിക്‌ സ്‌കൂളില്‍ 2018 ജൂലൈയ്‌ക്കും ഒാഗസ്റ്റിനും ഇടയിലാണ്‌ പീഡനം നടന്നത്‌. കേസിന്റെ സ്വഭാവം പരിഗണിച്ച്‌ പ്രതിക്ക്‌ വധിശിക്ഷയില്‍ കുറഞ്ഞതൊന്നും നല്‍കാന്‍ കഴിയില്ലെന്ന്‌ ജഡ്‌ജി പറഞ്ഞു.

child rape

പീഡനത്തിനിരയായ പെണ്‍കുട്ടിയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ സംഭവം പുറത്തറിയുന്നത്‌. ആശുപത്രിയില്‍ എത്തിച്ചതോടെ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വ്യക്തമായി. തുടര്‍ന്ന്‌ രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന്‌ കേസിലെ രണ്ട്‌ പ്രതികളെയും പോലീസ്‌ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. സകൂളിലെ പ്രിന്‍സിപ്പലിന്റെ മുറിയില്‍വെച്ച്‌ കുട്ടി ആറ്‌ തവണയെങ്കിലും പീഡിപ്പിക്കപ്പെട്ടതായി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സുരേഷ്‌ ചന്ദ്രപ്രസാദ്‌ പറഞ്ഞു.

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം, ചിത്രങ്ങള്‍ കാണാം
കേസില്‍ അന്വേഷണ സംഘം ശേഖരിച്ച ഡിഎന്‍എ സാംപിള്‍ ഫൊറന്‍സിക്‌ പരിശോധനയിലൂടെ അരവിന്ദിന്റെ ഡിഎന്‍എയുമായി ഒത്തുപോകുന്നതാണെന്ന്‌ കണ്ടെത്തി. സംഭവിച്ച കാര്യങ്ങള്‍ കുട്ടി നേരിട്ട്‌ കോടതിയെ ബോധിപ്പിച്ചു. പീഡന വിവരം പുറത്തായതോടെ സ്‌കൂളിലെ ക്ലാസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്‌.

നടി ഹണി റോസിന്റെ വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
WHO approved covishield vaccine for emergency use

English summary
school principal get death penalty for raping 5th class student
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X