Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിന്‍സിപ്പാള്‍ വിദ്യാര്‍ഥിയുടെ കൈഞരമ്പ് മുറിച്ചു

andhrapradesh
ഹൈദരാബാദ്: സ്‌കൂളിലെ പീഡനങ്ങളെക്കുറിച്ച് മാതാപിതാക്കളോട് പരാതി പറഞ്ഞ 15 കാരന് പ്രിന്‍സിപ്പാളിന്റെ വക ക്രൂരമായ ശിക്ഷ. ബ്ലേഡ് കൊണ്ട വിദ്യാര്‍ഥിയുടെ കൈ ഞരമ്പ് മുറിച്ചാണ് പ്രിന്‍സിപ്പാള്‍ തന്റെ പക തീര്‍ത്തത്. ഇതിന് മുന്‍പും പ്രിന്‍സിപ്പാളായ അമരേശ്വര്‍ റാവു കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

തങ്ങളെ പ്രിന്‍സിപ്പാള്‍ പീഡിപ്പിക്കുന്നതായി ആറ് കുട്ടികള്‍ രക്ഷിതാക്കളോട് പരാതി പറഞ്ഞിരുന്നു. ഇതാണ് പ്രിന്‍സിപ്പാള്‍ കുട്ടിയുടെ കൈ ബ്ലേഡ് കൊണ്ട മുറിക്കാന്‍ കാരണമായത് എന്നാണ് പരാതി. ഈ സംഭവത്തില്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നതായി ആന്ധ്രപ്രദേശ് ബാലാല ഹാക്കുല സംഘം പ്രസിഡണ്ട് അച്യുത റാവു പറഞ്ഞു.

കുട്ടിയുടെ കൈ ബ്ലേഡ് കൊണ്ട് മുറിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇക്കാര്യത്തില്‍ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് പരാതി നല്‍കിയിട്ടുണ്ട്. ബോര്‍ഡില്‍ നിന്നും വേണ്ട നടപടികള്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷ.

എന്നാല്‍ വിദ്യാര്‍ഥിയുടെ മാനസിക നില തകരാറിലാണ് എന്നും തനിക്കെതിരെ വെറുതെ ആരോപണം ഉന്നയിക്കുകയാണ് എന്നുമാണ് പ്രിന്‍സിപ്പാള്‍ അമരേശ്വര്‍ റാവു പറയുന്നത്. കുട്ടി ബ്ലേഡ് കൊണ്ട് സ്‌വന്തം കൈകള്‍ കീറിമുറിക്കുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിപ്പിക്കാനിരിക്കുകയാണ് മാനേജ്‌മെന്റ് - പ്രിന്‍സിപ്പാള്‍ പറഞ്ഞു.

സ്‌കൂള്‍ കുട്ടികളെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നതായി കാണിച്ച് നൂറ് കണക്കിന് പരാതികളാണ് സംസ്ഥാനത്തെ രക്ഷിതാക്കളുടെ സംഘടനയ്ക്ക് ലഭിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് കാണിച്ച് അറൂനൂറോളം പരാതികള്‍ പോലീസ് സ്‌റ്റേഷനുകളിലുണ്ട് എന്നാണ് കണക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+