കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സവര്‍ക്കറുടെ ചിത്രമുള്ള നോട്ട്ബുക്കുകള്‍ വിതരണം ചെയ്തു: സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഷനില്‍

  • By S Swetha
Google Oneindia Malayalam News

ഭോപ്പാല്‍: ആര്‍എസ്എസ് സൈദ്ധാന്തികന്‍ വി ഡി സവര്‍ക്കറുടെ ചിത്രമടങ്ങിയ നോട്ട്ബുക്കുകള്‍ സ്‌കൂളില്‍ വിതരണം ചെയ്യാന്‍ അനുവദിച്ച പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍. രത്‌ലാം ജില്ലയിലെ മാല്‍വാസയിലെ സര്‍ക്കാര്‍ സ്‌കൂളിലെ പ്രിന്‍സിപ്പലിനെയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ സൈദ്ധാന്തികന്റെ ചിത്രങ്ങളുള്ള നോട്ട്ബുക്കുകള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാനായി ഒരു സംഘടനയ്ക്ക് അനുവാദം നല്‍കിയതിനാണ് സസ്‌പെന്‍ഷന്‍. ചൊവ്വാഴ്ച രാത്രിയാണ് പ്രിന്‍സിപ്പല്‍ ആര്‍ എന്‍ കെരാവത്തിനെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് സസ്‌പെന്‍ഷന്‍.

എപ്പോഴും ഇന്ദിരയ്‌ക്കൊപ്പമാണ് നിന്നത്.. കോണ്‍ഗ്രസുകാര്‍ വേദനിക്കേണ്ടതില്ലെന്ന് സഞ്ജയ് റാവത്ത്!!എപ്പോഴും ഇന്ദിരയ്‌ക്കൊപ്പമാണ് നിന്നത്.. കോണ്‍ഗ്രസുകാര്‍ വേദനിക്കേണ്ടതില്ലെന്ന് സഞ്ജയ് റാവത്ത്!!


അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉജ്ജൈന്‍ ഡിവിഷണല്‍ കമ്മീഷണറാണ് സസ്‌പെന്‍ഷന് ഉത്തരവിട്ടതെന്ന് രത്ലാം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ സി ശര്‍മ്മ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബര്‍ നാലിനാണ് വീര്‍ സവര്‍ക്കര്‍ മഞ്ച് എന്ന സംഘടന സര്‍ക്കാര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നോട്ട് ബുക്കുകള്‍ വിതരണം ചെയ്തത്. നോട്ട്ബുക്കുകളുടെ പുറംചട്ടയില്‍ സവര്‍ക്കറുടെ ചിത്രം പതിച്ചിരുന്നു. ഇതേതുടര്‍ന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേരാവത്തിന് നോട്ടീസ് നല്‍കി. ഇതിന് നല്‍കിയ മറുപടിയുടെ അടിസ്ഥാനത്തില്‍ ഡിവിഷണല്‍ കമ്മീഷണര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തതെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

savarakkar-157

അതേസമയം മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന്‍ സംഭവത്തില്‍ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി. നിസ്സാരമായ സംഭവത്തില്‍ കമല്‍നാഥ് സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വീര സവര്‍ക്കറിനോടുള്ള വിദ്വേഷം കമല്‍നാഥിനെ പൂര്‍ണമായും അന്ധനാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ് സിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം രാജ്യത്തെ മികച്ച വ്യക്തിത്വങ്ങളെ അപമാനിക്കുന്നു. അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ സംസ്ഥാനം ലജ്ജിക്കുന്നതായും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നടപടി അച്ചടക്കത്തിന്റെ ഭാഗമാണെന്നാണ് ഭരണകക്ഷികളുടെ അഭിപ്രായം.

English summary
School principal suspended over in Savarker's picture in notebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X