സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ ഭാര്യ നടത്തുന്ന സ്കൂൾ പട്ടാപ്പകൽ അടച്ചുപൂട്ടി സീല്‍ ചെയ്തു.. കാരണം??
ചെന്നൈ: തമിഴ്നാട്ടിൽ എന്ന് വേണ്ട ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സിനിമാ നടന്മാരിൽ ഒരാളാണ് സ്റ്റൈൽ മന്നൻ രജനീകാന്ത്. ആ രജനീകാന്തിന്റെ ഭാര്യ നടത്തുന്ന സ്കൂൾ അടച്ചുപൂട്ടി സീൽ ചെയ്യുക എന്ന് പറഞ്ഞാൽ.. തമിഴ്നാടിനെ ഞെട്ടിച്ച സംഭവമാണ് ഉണ്ടായിരിക്കുന്നത്. രജനീകാന്തിന്റെ ഭാര്യ ലത നടത്തുന്ന ആശ്രമം മെട്രികുലേഷൻ സ്കൂളാണ് അധികാരികൾ അടച്ചുപൂട്ടിയത്.

എൽ കെ ജി മുതൽ പ്ലസ് ടു വരെ ക്ലാസുകളാണ് ആശ്രമം മെട്രികുലേഷൻ സ്കൂളിലുള്ളത്. രജനീകാന്തിന്റെ ഭാര്യ ലത രജനീകാന്താണ് സ്കൂൾ നടത്തുന്നത്. ചെന്നൈ കോർപറേഷൻ അധികൃതരാണ് സ്കൂൾ പൂട്ടിച്ചത്. അതിന് പറഞ്ഞ് കാരണമാകട്ടെ ഞെട്ടിക്കുന്നതും. സ്കൂള്‍ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വാടക കൊടുക്കാത്തത് കൊണ്ടാണ് സ്കൂൾ പൂട്ടിക്കേണ്ടി വന്നത് എന്നാണ് അധികൃതർ പറയുന്നത്.
കഴിഞ്ഞ അഞ്ച് വർഷമായിട്ട് സ്കൂൾ കെട്ടിടത്തിന്റെയും സ്ഥലത്തിന്റെയും വാടക കൊടുത്തിട്ടില്ലത്രെ. ഏതാണ്ട് പത്ത് കോടി രൂപയോളമായി വാടക കുടിശ്ശിക ഇപ്പോൾ. ബുധനാഴ്ച സ്ഥലമുടമ സ്കൂൾ ഗെയ്റ്റ് പൂട്ടി താക്കോലും കൊണ്ട് പോകുകയായിരുന്നു. ഇതേത്തുടർന്ന് മുന്നൂറോളം കുട്ടികളെ വേലച്ചേരിയിലുള്ള സ്കൂളിലേക്ക് മാറ്റി. അതേസമയം ഈ വാർത്ത വിശ്വസിക്കരുതെന്ന് ആശ്രമം സ്കൂള്‍ ട്വിറ്ററിലൂടെ പറഞ്ഞു.












Click it and Unblock the Notifications