കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിന് സമോസ, ചിഹ്നം ടോഫീ; സ്‌കൂള്‍ ഇലക്ഷന്‍ വിശേഷങ്ങള്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: മുതിര്‍ന്നവര്‍ മാത്രമല്ല തങ്ങള്‍ കുട്ടികളും തെരഞ്ഞെടുപ്പില്‍ ഒട്ടും മോശമല്ലെന്ന് തെളിയിക്കുകയാണ് ദില്ലിയിലെ വസന്ത് വിഹാര്‍ സര്‍വോദയ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍. സ്‌കൂളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയക്കാരെപ്പോലെ സജീവമായ പ്രചരണങ്ങള്‍ക്കൊപ്പം കൈക്കൂലി വാഗ്ദാനങ്ങളുമുണ്ടായതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.

സ്‌കൂള്‍ മോണിറ്റര്‍മാരെ തെരഞ്ഞെടുക്കുന്ന തെരഞ്ഞെടുപ്പ് ഇക്കുറി പഞ്ചീസ്, സര്‍പ്രഞ്ച് എന്നിവരെ തെരഞ്ഞെടുക്കാനായി നടത്തപ്പെട്ടത്. മൂന്നു ദിവസം കുട്ടികള്‍ക്ക് പ്രചരണങ്ങള്‍ക്കായി സമയം അനുവദിച്ചു. ഏതാണ്ട് 2,300 ഓളം പേര്‍ പഠിക്കുന്ന സ്‌കൂളില്‍ നാലു ഹൗസുകളായിട്ടായിരുന്നു പ്രധാന മത്സരം. ഗംഗ, യമുന, അളകനന്ദ, നര്‍മദ എന്നിങ്ങനെയാണ് ഹൗസുകള്‍.

students-exam

സാധാരണ ഇലക്ഷനില്‍ എന്നപോലെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണവും പ്രചരണങ്ങളും അധ്യാപകരുടെ മേല്‍നോട്ടത്തില്‍ സംഘടിപ്പിക്കപ്പെട്ടു. തന്നെ ജയിപ്പിച്ചാല്‍ സമോസ പാര്‍ട്ടി നടത്തുമെന്ന് ഒരു മത്സരാര്‍ഥി വാഗ്ദാനം മോനിഷയെന്ന് വിദ്യാര്‍ഥി പറഞ്ഞു. എന്നാല്‍, താനോ തന്റെ കൂട്ടുകാരോ ഈ വിദ്യാര്‍ഥിക്ക് വോട്ടു ചെയ്തില്ല. കാരണം തെരഞ്ഞെടുപ്പില്‍ കൈക്കൂലി കുറ്റകരമാണ്. മോനിഷ പറയുന്നു.

വിദ്യാര്‍ഥികളില്‍ ജനാധിപത്യത്തിന്റെ വേരുകളുറപ്പിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് അധ്യാപകര്‍ പറഞ്ഞു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ അച്ചടക്കം, ക്ലാസുകള്‍ വൃത്തിയായി സൂക്ഷിക്കല്‍, ക്ലാസ് മോണിറ്ററിങ് തുടങ്ങിയവയ്ക്ക് മേല്‍നോട്ടം വഹിക്കും. ബാലറ്റു പേപ്പര്‍ നല്‍കിയായിരുന്നു തെരഞ്ഞെടുപ്പ്. മത്സരാഥികളുടെ പേരിന് നേരെയുള്ള കോളത്തില്‍ കുട്ടികള്‍ ടിക്ക് ചെയ്ത് ബോക്‌സില്‍ നിക്ഷേപിക്കണം. വോട്ടു ചെയ്യുന്നവര്‍ പിന്നീട് കള്ളവോട്ടു ചെയ്യാതിരിക്കാന്‍ വിരലില്‍ മഷിയടയാളവും നല്‍കുന്നുണ്ട്. എല്ലാ അര്‍ഥത്തിലും ജനാധിപത്യ പ്രക്രിയയുടെ ഭാഗമായ സന്തോഷത്തിലാണ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍.

English summary
School’s education in election; Samosa as ‘bribe’, toffee as poll symbol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X