അധ്യാപകൻ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പീഡിപ്പിച്ചു; അതിക്രമം മാസങ്ങളോളം, ഹോസ്റ്റലിൽ വെച്ചും....
ഗാങ്ടോക്: അധ്യാപകൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചതായി പരാതി. അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ ഹോസ്റ്റലിലെ വാർഡൻ കൂടിയാണ് അധ്യാപകൻ. മാസങ്ങളോളം ഇയാൾ പെൺകുട്ടിയെ ക്രൂര പീഡനത്തിനിരയാക്കിയെന്ന് പോലീസ് പറഞ്ഞു.
ഈസസ്റ്റ് സിക്കിമിലാണ് ഈ ക്രൂരത നടന്നത്. സ്കൂളിൽ വെച്ചും ഹോസ്റ്റലിൽവെച്ചുമാണ് പെൺകുട്ടി ക്രൂര പീഡനത്തിനിരയായിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ആദ്യം സഹോദരിയാണ് വിവരം അറിഞ്ഞത്. തുടർന്ന് രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു.

രക്ഷിതാക്കൾ സംഭവം അറിഞ്ഞതോടെ പോലീസിൽ പരാതി നൽകി. രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് ചൊവ്വാഴ്ച രാത്രി തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ നിയമപ്രാകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. സംഭവം പുറത്തറിഞ്ഞതോടെ സ്കൂളിനെതിരെ പ്രതിഷേധം നടക്കുകയാണ്. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.












Click it and Unblock the Notifications