അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളുടെ മുടിമുറിച്ചു; എന്തിനാണെന്ന് അറിഞ്ഞാല്‍ ഞെട്ടും
സ്‌കൂള്‍ മാനേജ്‌മെന്റും രക്ഷിതാക്കളും നല്‍കിയ പരാതിയില്‍ കേസെടുത്ത പോലീസ് പട്ടേലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു . സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റായ്പൂര്‍: പരിഷ്‌ക്കാരം കൂടിപ്പോയതിനാല്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളുടെ മുടി മുറിച്ചു. നഹര്‍പാലി സര്‍ക്കാര്‍ സ്‌കൂളിലെ ആറ് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ മുടിയാണ് മുറിച്ചത്. ഗണിതശാസ്ത്ര അധ്യാപകനായ പുഷ്‌പേന്ദര്‍ പട്ടേല്‍ ആണ് മുടി മുറിച്ചത്.
സംഭവം വിവാദമായതോടെ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. മുടിമുറിക്കുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചെങ്കിലും പട്ടേല്‍ ചെവികൊണ്ടില്ല. ഒടുവില്‍ പോലീസെത്തിയാണ് ഇദ്ദേഹത്തെ പിന്തിരിപ്പിച്ചത്.

പഠനത്തില്‍ ശ്രദ്ധിക്കാതെ ഫാഷന്‍ ഭ്രമവും കൊണ്ട് നടന്നതിനാണഅ താന്‍ ശിക്ഷിച്ചതെന്നായിരുന്നു അധ്യാപകന്റെ വിശദീകരണം. സ്‌കൂള്‍ മാനേജ്‌മെന്റും രക്ഷിതാക്കളും നല്‍കിയ പരാതിയില്‍ കേസെടുത്ത പോലീസ് പട്ടേലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു . സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications